പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു; നായിക പ്രിയങ്ക ചോപ്ര ?

Update: 2018-05-29 13:14 GMT
Editor : Alwyn K Jose
പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു; നായിക പ്രിയങ്ക ചോപ്ര ?

പയ്യോളി എക്സ്‍പ്രസായി വെള്ളിത്തിരയിലേക്ക് പരകായപ്രവേശം നടത്തുന്നത് ബോളിവുഡിലെ സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാള മണ്ണില്‍ നിന്ന് വേഗത്തിന്റെ രാജകുമാരിയായ പി.ടി ഉഷയുടെ ഇതിഹാസ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡിലാണ് ഉഷയുടെ ജീവിതകഥ അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത്. ഹിന്ദിക്ക് പുറമെ ഇംഗ്ലീഷിലും മറ്റു ഏതാനും ഇന്ത്യന്‍ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. പയ്യോളി എക്സ്‍പ്രസായി വെള്ളിത്തിരയിലേക്ക് പരകായപ്രവേശം നടത്തുന്നത് ബോളിവുഡിലെ സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

പ്രശസ്ത പരസ്യ സംവിധായിക രേവതി വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “പി.ടി ഉഷ ഇന്ത്യ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് എആര്‍ റഹ്മാനും. ഡോ. സജീഷ് സര്‍ഗമാണ് തിരക്കഥ. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലേയും പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്ന ഈ ചിത്രം 100 കോടി ബജറ്റിലാണ് തയ്യാറാകുന്നത്. മുമ്പ് ഇടിക്കൂട്ടിലെ പെണ്‍സിംഹം മേരി കോമിന്റെ ജീവിതകഥ പ്രമേയമായ ചിത്രത്തിലും പ്രിയങ്കയായിരുന്നു നായിക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News