മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്റ്റേ 

Update: 2018-05-29 15:07 GMT
മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്റ്റേ 

തൃശൂര്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.

മഞ്ജു വാര്യര്‍ നായികയാകുന്ന മലയാള ചിത്രം 'മോഹന്‍ലാലിന്റെ റിലീസിന്' സ്റ്റേ. തൃശൂര്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.സാജിദ് യഹിയ അണ് ചിത്രം സംവിധാനം ചെയ്തത്. വിഷു റിലീസായി പ്രദര്‍ശനത്തിനൊരുങ്ങുകയായിരുന്നു.

മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന പേരില്‍ താന്‍ എ‍ഴുതിയ കഥാസമാഹാരം അനുകരിച്ചാണ് സിനിമ തയ്യാറാക്കിയത് എന്നാണ് ആരോപണം.

ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഫ്കയില്‍ പരാതി നല്‍കിയെന്ന് രവികുമാര്‍ പറയുന്നു. കഥയുടെ അവകാശവും പ്രതിഫലവും നല്‍കാന്‍ ഫെഫ്ക വിധിച്ചതാണ്. എന്നാല്‍ ഇത് അവഗണിച്ച് അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോയതോടെയാണ് താന്‍ പ്രതികരിച്ചതെന്നും രവികുമാര്‍ പറയുന്നു. മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രമായി സിനിമയിലെത്തുന്നത്. സാജിദ് യഹിയ തന്നെ കഥ എഴുതിയ ചിത്രത്തിന് സുനീഷ് വരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News