വിയ്യൂര്‍ ജയിലില്‍ സംഗീത വിരുന്നൊരുക്കി സ്റ്റീഫന്‍ ദേവസ്സിയും സംഘവും

Update: 2018-05-30 05:30 GMT
Editor : Muhsina
വിയ്യൂര്‍ ജയിലില്‍ സംഗീത വിരുന്നൊരുക്കി സ്റ്റീഫന്‍ ദേവസ്സിയും സംഘവും

വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍ക്ക് സംഗീത വിരുന്നൊരുക്കി സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും. വേദികളില്‍ ലക്ഷങ്ങള്‍ വാങ്ങുന്ന സ്റ്റീഫന്‍ ദേവസ്സി സൌജന്യമായാണ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി..

വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍ക്ക് സംഗീത വിരുന്നൊരുക്കി സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും. വേദികളില്‍ ലക്ഷങ്ങള്‍ വാങ്ങുന്ന സ്റ്റീഫന്‍ ദേവസ്സി സൌജന്യമായാണ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ സംഗീത നിശ ഒരുക്കിയത്. ജയില്‍ മുറ്റത്തിന് നടുവില്‍, അന്തേവാസികള്‍ക്ക് നടുവില്‍ നിന്ന് സ്റ്റീഫന്‍ ദേവസ്സി കീബോര്‍ഡ് വായിച്ച് തുടങ്ങി. കേട്ട് നിന്നവരില്‍ ആര്‍ക്കും താളം പിടിക്കാതിരിക്കാനായില്ല. പഴയതും പുതിയതുമായ പാട്ടുകള്‍ കീബോര്‍ഡില്‍ നിന്ന് പുറത്ത് വന്നതോടെ സദസ് ഇളകി മറിഞ്ഞു.

Advertising
Advertising

Full View

ചിലര്‍ ഒപ്പം പാടുകയും ആടുകയും ചെയ്തു. ജയിലില്‍ വിഷമിച്ചും പശ്ചാതപിച്ചും കഴിയുന്നവര്‍ക്ക് സംഗീതം ആസ്വദിക്കാനുള്ള വേദി വേണ്ടേ എന്ന ചിന്തയാണ് സ്റ്റീഫനെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. കുടുംബ സമേതമാണ് സ്റ്റീഫന്‍ പരിപാടിക്കെത്തിയത്. വി ടി ബല്‍റാം എംഎല്‍എയും സംഗീത നിശ കാണാന്‍ എത്തിയിരുന്നു. രണ്ട് മണിക്കൂര്‍ ജയിലിലെ അന്തേവാസികളെ ആര്‍മാദിപ്പിച്ച ശേഷമാണ് സ്റ്റീഫന്‍ വിയ്യൂര്‍ വിട്ടത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News