ഈമയൌ മെയ് 4ന് തിയേറ്ററുകളിലേക്ക്

Update: 2018-05-30 22:42 GMT
Editor : Sithara
ഈമയൌ മെയ് 4ന് തിയേറ്ററുകളിലേക്ക്

മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം മെയ് 4ന് റിലീസ് ചെയ്യും. ആഷിഖ് അബു ആണ് സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയത്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൌവിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം മെയ് 4ന് റിലീസ് ചെയ്യും. ആഷിഖ് അബു ആണ് സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയത്.

മികച്ച സംവിധായകനും സ്വഭാവനടിക്കും ശബ്ദസംവിധാനത്തിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഈമയൌ ഒടുവില്‍ തീയറ്ററുകളിലേക്ക് എത്തുകയാണ്. കഴിഞ്ഞ വർഷം നവംബര്‍ 30നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഏതാനും മേളകളില്‍ പ്രദര്‍ശനാനുമതി ലഭിച്ചതിനാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. അന്നു മുതലുള്ള അഞ്ച് മാസത്തെ പ്രേക്ഷരുടെ കാത്തിരിപ്പിനാണ് മെയ് 4ന് വിരാമമാകുന്നത്.

Advertising
Advertising

ചെമ്പന്‍ വിനോദും വിനായകനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം വാവച്ചൻ മേസ്തിരി എന്നയാളുടെ മരണവും ശവസംസ്കാര ചടങ്ങുകളും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും ദൃശ്യവത്ക്കരിക്കുന്നു. ഈശോ മറിയം യൌസേപ്പ് എന്നതിന്റെ ചുരുക്കരൂപമാണ് ഈമയൌ. 18 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സിനിമയിലൂടെ ലിജോ ജോസ് പെല്ലിശേരിക്ക് മികച്ച സംവിധായകനും പൌളി വത്സന് മികച്ച സ്വഭാവ നടിക്കും രംഗനാഥ് രവിക്ക് മികച്ച ശബ്ദസംവിധാനത്തിനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പി എഫ് മാത്യൂസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ആണ്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News