ആഞ്ജലിനയുടെയും ബ്രാഡ് പിറ്റിന്റെയും മെഴുക് പ്രതിമകളും അകന്നു

Update: 2018-05-31 18:10 GMT
Editor : Sithara
ആഞ്ജലിനയുടെയും ബ്രാഡ് പിറ്റിന്റെയും മെഴുക് പ്രതിമകളും അകന്നു

ഒരുമിച്ചുണ്ടായിരുന്ന പ്രതിമകളെ മ്യൂസിയം അധികൃതര്‍ വെവ്വേറെ സ്ഥാപിച്ചു

ഹോളിവുഡ് താരദമ്പതികളായ ആഞ്ജലിന ജോളിയും ബ്രാഡ്പിറ്റും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ ലണ്ടനിലെ വാക്സ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നെ ഇരുവരുടെയും പ്രതിമകള്‍ക്കും സ്ഥാനചലനം. ഒരുമിച്ചുണ്ടായിരുന്ന പ്രതിമകളെ മ്യൂസിയം അധികൃതര്‍ വെവ്വേറെ സ്ഥാപിച്ചു.

ഒരുമിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തരത്തിലായിരുന്നു ഇരുവരുടെയും മെഴുക് പ്രതിമ ലണ്ടനിലെ വിഖ്യാത വാക്സ് മ്യൂസിയമായ മാഡം ട്യൂസാഡ്സില്‍ സൂക്ഷിച്ചിരുന്നത്. വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഇരുവരെയും പ്രതിമകള്‍ മാറ്റി സ്ഥാപിച്ചു. പിരിയാനുള്ള ഇരുവരുടെയും തീരുമാനം പ്രതിഫലിപ്പിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്ന് മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി. അഭിമുഖമായി വരാത്ത തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമകള്‍ക്ക് ഇടയില്‍ നടന്‍ റോബര്‍ട്ട് പാറ്റിന്‍സന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.

താരദമ്പതികളുടെ വേര്‍പിരിയലിനോട് മ്യൂസിയത്തിലെത്തുന്നവരും ദുഖം രേഖപ്പെടുത്തി. താരദമ്പതികള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി മ്യൂസിയത്തിലേക്കെത്തുന്നവര്‍ ചെറുനിരാശയോടെയാണ് മടങ്ങുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News