ഒരു നാടന്‍പ്രേമം പോലെ സുന്ദരമാണീ പാട്ട്, ഒരു മുത്തശ്ശി ഗദയിലെ ആദ്യഗാനം കാണാം

Update: 2018-06-01 23:30 GMT
Editor : Jaisy
ഒരു നാടന്‍പ്രേമം പോലെ സുന്ദരമാണീ പാട്ട്, ഒരു മുത്തശ്ശി ഗദയിലെ ആദ്യഗാനം കാണാം

ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണം നൽകിയിരിക്കുന്നു

എണ്‍പതുകളിലെ വെള്ളിത്തിരയില്‍ കണ്ട നാടന്‍ പ്രണയം, പാവാട ചേലില്‍ നായിക, നാട്ടിന്‍പുറവും തൊടികളും ...മണ്ണില്‍ തൊടുന്ന ആ കാഴ്ചകള് കൊണ്ടാണ് ഇപ്പോഴും നമ്മുടെ മനസില്‍ ആ ഗാനരംഗങ്ങള്‍ മായാതെ കിടക്കുന്നത്. ഒരു മുത്തശ്ശി ഗദയിലെ തെന്നല്‍ നിലാവിന്റെ എന്നു തുടങ്ങുന്ന പാട്ടും അത്തരമൊരു ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വിനീത് ശ്രീനിവാസനും അപര്‍ണ്ണ ബാലമുരളിയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണം നൽകിയിരിക്കുന്നു. പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് വീഡിയോ റിലീസ് ചെയ്തത്.

Advertising
Advertising

Full View

ഓം ശാന്തി ഓശാനക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഒരു മുത്തശ്ശി ഗദ. ജൂഡ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന, രാജനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപർണ്ണ ബാലമുരളി, അപ്പു, രാജീവ് പിള്ള, വിജയരാഘവൻ, രഞ്ജി പണിക്കർ, ലാൽ ജോസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം ലിജോ പോളുമാണ് നിർവഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത നിർമ്മിച്ച 'ഒരു മുത്തശ്ശി ഗദ' സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News