അടിമുടി ലാലേട്ടന്‍ മയമാണ് മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഈ കൊച്ചു ചിത്രം

Update: 2018-06-01 13:06 GMT
അടിമുടി ലാലേട്ടന്‍ മയമാണ് മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഈ കൊച്ചു ചിത്രം

കട്ട ലാല്‍ ഫാന്‍സായ അച്ഛന്റെയും മകന്റെയും കഥ

മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന നിറഞ്ഞു കവിയുകയാണ് ഈ കൊച്ചു ചിത്രത്തില്‍. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഈ ഷോര്‍ട്ട് ഫിലിം പറയുന്നത് ഒരു കൂട്ടം ലാല്‍ ആരാധകരുടെ ഹൃദയസ്പര്‍ശിയായ കഥയാണ്. കട്ട ലാല്‍ ഫാന്‍സായ അച്ഛന്റെയും മകന്റെയും കഥ. ഇന്നലെ റിലീസ് ചെയ്ത നീലകണ്ഠനെ സോഷ്യല്‍ മീഡിയ നെഞ്ചിലേറ്റിക്കഴിഞ്ഞു.

Full View

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആരാണേ എന്നു തുടങ്ങുന്ന പ്രമോ സോംഗിന് യു ട്യൂബില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അച്ഛനായി ആൾഡ്രിൻ തമ്പാനും ടൈറ്റിൽ കഥാപാത്രമായി ജോഷ് ജോയും അഭിനയിച്ചിരിക്കുന്നു. സംവിധാനം സംഗീത്, നൌഫല്‍, സുബിന്‍ എന്നിവരുടേതാണ് കഥ. ഉമാലക്ഷ്മി കല്യാണി, നൌഫല്‍, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്യാമറ- ബിജുലാല്‍ ആയൂര്‍, ബാലഗണേഷ്, എഡിറ്റര്‍-അരുണ്‍ പിജി, ആല്‍ബിന്‍ തമ്പാനാണ് നിര്‍മ്മാണം. ടിറ്റോ പി.തങ്കച്ചന്റെ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു.

Tags:    

Similar News