വിജയ് സേതുപതിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ പുരിയാത പുതിര്‍ ട്രെയിലര്‍ കാണാം

Update: 2018-06-02 18:45 GMT
Editor : Sithara
വിജയ് സേതുപതിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ പുരിയാത പുതിര്‍ ട്രെയിലര്‍ കാണാം
Advertising

വിജയ് സേതുപതി നായകനായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ പുരിയാത പുതിര്‍ സെപ്തംബര്‍ ഒന്നിന് തീയറ്ററുകളിലെത്തും.

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം പുരിയാത പുതിര്‍ സെപ്തംബര്‍ ഒന്നിന് തീയറ്ററുകളിലെത്തും. രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറാണ്.

കതിര്‍ എന്ന യുവാവിനെയും മീര എന്ന യുവതിയെയും കേന്ദ്രീകരിച്ചാണ് പുതിയ പുതിറിന്‍റെ കഥ പറയുന്നത്. വിജയ് സേതുപതി കതിറിനെയും ഗായത്രി മീര എന്ന വയലിന്‍ ടീച്ചറിനെയും അവതരിപ്പിക്കുന്നു. 2013ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. എന്നാല്‍ വിജയ് സേതുപതിയുടെ തിരക്കുകളെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീണ്ടു പോയി. സസ്പെന്‍സിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ ട്രെയിലറിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ സെപ്തംബര്‍ ഒന്നിനെത്തുമെന്ന് അറിയിച്ചത്.

തെലുങ്ക് നടി സോണിയ ദീപ്തി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. രമേശ് തിലക്, അര്‍ജുനന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. രഞ്ജിത് ജയക്കൊടിയാണ് കഥയും തിരക്കഥയുമൊരുക്കി ചിത്രം സംവിധാനം ചെയ്തത്. സാം സി എസ് ആണ് സംഗീത സംവിധാനം. ദിനേശ് കൃഷ്ണന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News