മലയാളികളോട് കളിക്കല്ലേ...ലാലേട്ടനെ കളിയാക്കിയ കെആര്‍കെക്കെതിരെ സുരാജ് വെഞ്ഞാറമ്മൂട്

Update: 2018-06-04 23:42 GMT
Editor : Jaisy
മലയാളികളോട് കളിക്കല്ലേ...ലാലേട്ടനെ കളിയാക്കിയ കെആര്‍കെക്കെതിരെ സുരാജ് വെഞ്ഞാറമ്മൂട്

ഫേസ്ബുക്കിലൂടെയാണ് സുരാജ് രംഗത്തെത്തിയത്

പബ്ലിസിറ്റിക്ക് വേണ്ടി സൂപ്പര്‍താരം മോഹന്‍ലാലിനെ കളിയാക്കിയപ്പോള്‍ കെആര്‍കെ ഇത്രക്ക് പ്രതീക്ഷിച്ച് കാണില്ല, സിനിമാ ലോകം തന്നെ ആക്രമിക്കാനെത്തുമെന്ന്. സൈജു കുറുപ്പിനും ആഷിഖ് അബുവിന് പിന്നാലെ സുരാജ് വെഞ്ഞാറമ്മൂടും കെആര്‍കെയ്ക്കെതിരെ രംഗത്തെത്തി. എന്നാല്‍ ഇത്രയേറെ കോലാഹലങ്ങളുണ്ടായിട്ടും ലാലിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

Full View

ഫേസ്ബുക്കിലൂടെയാണ് സുരാജ് രംഗത്തെത്തിയത്. ഇനി മലയാളം അറിയാത്തോണ്ട് കെആര്‍കെ ഇത് അറിയാതെ പോണ്ട...അല്ല പിന്നെ എന്ന കുറിപ്പോടെ ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സുരാജിന്റെ മുന്നറിയിപ്പ്. തങ്ങളുടെ അഹങ്കാരമായ മോഹന്‍ലാലിനോട് കളിക്കാന്‍ നില്‍ക്കണ്ടെന്നും അദ്ദേഹത്തിന്റെ പ്രായത്തിന്റെ നൂറിരട്ടി ചിത്രങ്ങളില്‍ അഭിനയിച്ച് അതിലേറെ അവാര്‍ഡുകള്‍ വാങ്ങിച്ചിട്ടുള്ള ആളാണ് ഞങ്ങളുടെ ലാലേട്ടന്‍. വെറുതെ ഞങ്ങളോട് കളിക്കാന്‍ നില്‍ക്കണ്ട, ഞങ്ങള്‍ മലയാളികളാണ്. നിന്റെ ചാരം പോലും നിന്റെ കുടുംബത്തിന് കിട്ടില്ല. ഇത് മനസില്‍ വച്ചോ. ആദ്യം ലാലേട്ടന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്ന് കാണൂ..എന്നിട്ട് പോയി അഭിനയം പഠിക്കൂ. എന്നിട്ട് കണ്ണാടിയില്‍ ഒന്ന് പൊട്ടിക്കരയൂ...മുഖത്ത് നാല് തവണ അടിക്കൂ..നിങ്ങളെ ഒരിക്കലും കോമാളി എന്ന് വിളിക്കില്ല, അത് കോമാളിക്ക് വരെ നാണക്കേടാണ്. പ്രതികരിക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് സുരാജിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertising
Advertising

Full View

ഛോട്ടാ ഭീമിനെപ്പോലുള്ള ലാല്‍ എങ്ങിനെ ഭീമനെ അവതരിപ്പിക്കുമെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഭീമനാകാന്‍ ഏറ്റവും യോഗ്യന്‍ പ്രഭാസ് ആണെന്നാണ് കെആര്‍കെയുടെ അഭിപ്രായം.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News