കരിന്തലക്കൂട്ടത്തിന്റെ ജീവിതം പറഞ്ഞ് എയ്റ്റീന്‍ ഫീറ്റ്

Update: 2018-06-04 23:51 GMT
Editor : admin
കരിന്തലക്കൂട്ടത്തിന്റെ ജീവിതം പറഞ്ഞ് എയ്റ്റീന്‍ ഫീറ്റ്

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് അന്താരാഷ്ട്ര ഡോക്യമെന്ററി മേളയിലെ പല ചിത്രങ്ങളും.

Full View

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് അന്താരാഷ്ട്ര ഡോക്യമെന്ററി മേളയിലെ പല ചിത്രങ്ങളും. ജീവിക്കാനായി അമ്പലത്തില്‍ വെടിക്കെട്ട് നടത്തുന്ന സ്ത്രീയും, ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയും സമകാലിക സംഭവങ്ങള്‍ പശ്ചാത്തലമാകുന്നവയാണ്. ദളിത് യുവാക്കള്‍ രൂപീകരിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാന്റിന്റെ ചരിത്രം പറയുന്ന എയ്റ്റീന്‍ ഫീറ്റ് ഡോക്യുമെന്ററി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

അന്താരാഷ്ട്ര വേദികളില്‍ വരെ സംഗീതപ്രകടനം നടത്തിയ കരിന്തലക്കൂട്ടം മ്യൂസിക് ബാന്റ് അതിദാരുണമായ ജീവിതം സാഹചര്യങ്ങളിലൂടെയാണ് വളര്‍ന്ന് വന്നത്. രജ്ഞിത് സംവിധാനം ചെയ്ത ഡോക്യമെന്ററി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

മേല്‍ജാതിക്കാരുടെ പീഢനങ്ങളെ അതിജീവിച്ച് കരിന്തലക്കൂട്ടം വളരുമ്പോഴും ദളിത് ജീവിതങ്ങളുടെ നീറുന്ന അനുഭവങ്ങള്‍ ഡോക്യുമെന്ററി ഹൃദയസ്പൃക്കായി തന്നെ അവതരിപ്പിക്കുന്നു. പല ചിത്രങ്ങളും മേളയില്‍ സാമൂഹിക പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ലൈംഗികമായി പീഡനത്തിനിരയായിട്ടും ധാര്‍മിക മൂല്യങ്ങളുടെ പേരില്‍ പ്രതികരിക്കാനാകാത്തവരെ പ്രതീകവത്കരിക്കുന്ന മെമ്മറീസ് ഓഫ് എ മെഷീന്‍ തുടങ്ങി സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News