62ാമത് വിജയ് ചിത്രത്തിന് പേരിട്ടു; ഫസ്റ്റ്ലുക്ക് പുറത്ത്
ഇളയദളപതി ആരാധരകരുടെ ആകാംക്ഷക്ക് താല്‍ക്കാലിക വിരാമം. വിജയുടെ 62മത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
വിജയുടെ 62ാമത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. സര്‍ക്കാറിന്റെ ഫസ്റ്റ്ലുക്കും പുറത്തുവിട്ടു. ഏ ആര്‍ മുരുകദോസാണ് ചിത്രമൊരുക്കുന്നത്.
ഇളയദളപതി ആരാധരകരുടെ ആകാംക്ഷക്ക് താല്‍ക്കാലിക വിരാമം. വിജയുടെ 62മത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സര്‍ക്കാര്‍. സ്റ്റൈലന്‍ ലുക്കിലുള്ള ചിത്രത്തിന്റെ പോസ്റ്ററും ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ഏ ആര്‍ മുരുകദോസൊരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.
കീര്‍ത്തി സുരേഷാണ് നായിക. എ ആര്‍ റഹ്മാനാണ് സംഗീതം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ദീപാവലി റിലീസായി ചിത്രമെത്തും. തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതിയും എ.ആര്‍ മുരുകദോസുമൊന്നിക്കുന്ന സര്‍ക്കാര്‍ സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.