അമ്മ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന വിമര്‍ശനം; നടിമാരെ തള്ളി ഇടവേള ബാബു 

അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന നടിമാരുടെ പ്രസ്താവന തള്ളി അമ്മ ജനറല്‍ സെക്രറി ഇടവേള ബാബു.

Update: 2018-07-01 08:33 GMT
Advertising

അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന നടിമാരുടെ പ്രസ്താവന തള്ളി അമ്മ ജനറല്‍ സെക്രറി ഇടവേള ബാബു. ചട്ട പ്രകാരം മാത്രമാണ് കാര്യങ്ങള്‍ നീക്കിയത്. മോഹന്‍ലാല്‍ എത്തുന്ന മുറക്ക് എക്സിക്യൂട്ടീവ് യോഗം ചേരും. ജനറല്‍ ബോഡിയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിമാര്‍ രംഗത്തെത്തിയത്. സംഘടനയിലെ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും മത്സരിക്കാന്‍ മുന്നോട്ടു വന്നവരെ പിന്തിരിപ്പിച്ചന്നുമായിരുന്നു ലേഖനത്തിലെ ആരോപണം. എന്നാല്‍ വിമര്‍ശനം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തള്ളി.

Full View

വിദേശത്തുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തുന്ന മുറക്ക് ജൂലൈ അവസാനത്തോടെയാകും എക്സിക്യൂട്ടീവ് ചേരുക. അതിനിടെ തന്നെ ഡബ്ല്യൂസിസി അംഗങ്ങളുമായി സംസാരിച്ച് വിഷയത്തില്‍ സമവായത്തിലെത്താനുള്ള നീക്കവും അമ്മ സജീവമാക്കും. ഇന്നലെ മോഹന്‍ലാല്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ അമ്മ അവള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി. എന്നാല്‍ ചില ഗൂഢനീക്കങ്ങള്‍ അമ്മക്കെതിരെ നടക്കുന്നുവെന്നും മോഹന്‍ലാല്‍ വിമര്‍ശിച്ചു. ഈ പശ്ചാത്തലത്തില്‍ കരുതലോടെയാകും അമ്മ മുന്നോട്ടുള്ള ചുവടുവെപ്പ് നടത്തുക.

Tags:    

Similar News