‘വാരിക്കുഴിയിലെ കൊലപാതകം’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അമിത് ചക്കാലക്കലും ദിലീഷ് പോത്തനുമാണ് രജിഷ് മിഥിലയൊരുക്കുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലെ കഥാ നായകന്‍മാര്‍

Update: 2018-07-09 14:54 GMT

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ളയുട കഥാപാത്രം പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകമെന്ന കഥ പ്രേക്ഷകര്‍ മറന്ന് കാണില്ല. ആ പേരില്‍ ഒരു സിനിമ വരുന്നുണ്ട്. അതിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ഈ പേരില്‍ മലയാളത്തില്‍ ഒരു സിനിമ വരികയാണ് , മണിയന്‍ പിള്ള മമ്മൂട്ടിയോട് പറഞ്ഞ കഥയാണോ ഈ വാരിക്കുഴിയിലെ കൊലപാതകമെന്ന് ചോദിച്ചാല്‍ അല്ലായെന്നാണ് അണഇയറ പ്രവര്‍ത്തകരുടെ മറുപടി.

അമിത് ചക്കാലക്കലും ദിലീഷ് പോത്തനുമാണ് രജിഷ് മിഥിലയൊരുക്കുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലെ കഥാ നായകന്‍മാര്‍.

മെജോ ജോസഫാണ് ചിത്രത്തിനായി സംഗീതം നല്‍കുന്നത്. ടേക്ക് വണ്‍ എന്റര്‍ടെയ്‌മെന്റ്സിന്റെ ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

Full View
Tags:    

Similar News