ആദ്യ ഹിന്ദി സിനിമയില്‍ പുതുമുഖ നടന്‍ എന്ന് തന്നെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷമേ ഉള്ളുവെന്ന് ദുല്‍ഖര്‍
എക്കാലത്തും പുതുമ നിലനില്‍ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു
ആദ്യ ഹിന്ദി സിനിമയില്‍ പുതുമുഖ നടന്‍ എന്ന് തന്നെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷമേ ഉള്ളു എന്ന് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. എക്കാലത്തും പുതുമ നിലനില്‍ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ഭാഷകളില്‍ അഭിനയിക്കുന്ന മുതിര്‍ന്ന താരമായിട്ടും ദുല്‍ഖറിനെ കാര്‍വാനില്‍ പുതുമുഖ താരം എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുകയാണ്. സിനിമക്കല്ല, ബോളിവുഡിനാണ് ദുല്‍ഖര്‍ പുതുമുഖമെന്ന് സംവിധായകന്‍ ആകാശ് ഖുറാന പറഞ്ഞു. പുതുമുഖമെന്ന് പരിചയപ്പെടുത്തിയത് നല്ല കാര്യമാണെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. കഴിഞ്ഞ ഓണക്കാലത്ത് കൊച്ചിയില്‍ ഷൂട്ടിങിനെത്തിയ ഇര്‍ഫാന്‍ഖാന്റെ ഓണസദ്യയോടുള്ള ഇഷ്ടവും ദുല്‍ഖര്‍ പങ്കുവെച്ചു. കാര്‍വാനിലെ നായിക മിഥില പാല്‍ക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആഗസ്ത് രണ്ടിന് സിനിമ ഗള്‍ഫിലെ തിയറ്ററുകളിലെത്തും.