എന്റെ അമ്മയായി അഭിനയിച്ച 38കാരിയായിരുന്നു 19ാം വയസിലെ എന്റെ നായിക; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കമല്‍ഹാസന്‍   

ആ സിനിമ അവരുടെ നൂറാമത്തെ സിനിമയോ മറ്റോ ആയിരുന്നു. മറ്റൊരു സത്യം ആ സിനിമയ്ക്ക് മുമ്പ് അതേ നടിയുടെ കുട്ടിയായി ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

Update: 2018-09-01 05:29 GMT

പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്ന എന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. പ്രായം കലാകാരനേയോ കലയേയോ ബാധിക്കില്ലെന്ന് കേരളകൌമുദി ഫ്ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'എന്റെ പത്തൊന്‍പതാമത്തെ വയസില്‍ ഞാന്‍ നായകനായപ്പോള്‍ എന്റെ നായികയ്ക്ക് മുപ്പത്തിയെട്ടായിരുന്നു പ്രായം. ആ സിനിമ അവരുടെ നൂറാമത്തെ സിനിമയോ മറ്റോ ആയിരുന്നു. മറ്റൊരു സത്യം ആ സിനിമയ്ക്ക് മുമ്പ് അതേ നടിയുടെ കുട്ടിയായി ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായം കലാകാരനെ അല്ലെങ്കില്‍ കലയെ ബാധിക്കണമെന്നുണ്ടോ' അദ്ദേഹം പറഞ്ഞു.

Advertising
Advertising

അഞ്ച് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള തന്റെ സിനിമാജീവിതം അവസാനിപ്പിച്ച് ഇനി രാഷ്ട്രീയത്തിലിറങ്ങുകയാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകാനാവില്ലെന്നും അതിനാല്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ സിനിമ വിടുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്. നല്ല സിനിമകള്‍ക്കായി പുതിയ തലമുറ വരുമ്പോള്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും രാജ്കമല്‍ ഫിലിംസ് നല്‍കുമെന്നും കമലഹാസന്‍ പറഞ്ഞു.

ये भी पà¥�ें- ‘രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു; സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരണം’ കമല്‍ഹാസന്‍

ये भी पà¥�ें- സിനിമ വേറെ, രാഷ്ട്രീയം വേറെ; വിശ്വരൂപം2, ഒന്നിന്റെ തുടര്‍ച്ച മാത്രമെന്ന് കമല്‍ഹാസന്‍

ये भी पà¥�ें- സ്റ്റെര്‍ലെറ്റ് വിരുദ്ധ സമരം: രജനീകാന്തിനോട് യോജിപ്പില്ലെന്ന് കമല്‍ഹാസന്‍

Tags:    

Similar News