‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട’; പി.കെ ശശി - ബിഷപ്പ് പീഡനാരോപണങ്ങളെ പറ്റി അരുൺ ഗോപി 

Update: 2018-09-11 13:50 GMT

‘ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട. അവള്‍ക്കൊപ്പം എന്ന ക്യാമ്പെയ്‌നുമില്ല’ എന്ന് സംവിധായകൻ അരുൺ ഗോപി. ദിലീപ് വിഷയത്തിൽ മുൻപ് ‘അവൾക്കൊപ്പം’ എന്ന കാമ്പയിൻ സജീവമായിരുന്ന സമയത്തായിരുന്നു അരുൺ ഗോപിയുടെ രാമലീല പുറത്തിറങ്ങിയത്. അന്ന് അവൾക്കൊപ്പം നിന്നവരെല്ലാം ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ എവിടെയെന്ന് ചോദിക്കുകയാണ് അരുൺ ഗോപി. പാർട്ടി എം.എൽ.എ പി.കെ ശശിക്കെതിരെ പീഡനാരോപണമുയരുമ്പോഴും ബിഷപ്പിനെതിരെ ഇതേ ആരോപണമുയരുമ്പോഴും അവൾക്കൊപ്പം എന്ന് പറഞ്ഞവരെവിടെയെന്ന് ചോദിക്കുകയാണ് അരുൺ.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertising
Advertising

'ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട. അവള്‍ക്കൊപ്പം എന്ന ക്യാമ്പെയ്‌നുമില്ല. പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെപ്പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീര്യം കാണിച്ച പൊലീസും ഗവണ്‍മെന്റും മൗനവ്രതത്തില്‍. എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം.'

Full View
Tags:    

Similar News