ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സിനിമാ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

‘ക്രൈസ്തവ സഭകൾ രാഷ്ട്രീയ പാർട്ടികളെ പോലെ തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്’

Update: 2018-09-12 15:11 GMT
Advertising

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിനിമാ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം. സിനിമാ താരം ജോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്രൈസ്തവ സഭകൾ രാഷ്ട്രീയ പാർട്ടികളെ പോലെ തെറ്റുകാരെ സംരക്ഷിക്കുകയാണെന്ന് ജോയ് മാത്യു പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചും കന്യാസ്ത്രീക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുമാണ് കോഴിക്കോട് മിഠായിതെരുവിൽ സാംസ്കാരിക പ്രവർത്തകർ ഒരുമിച്ചത്. പ്രകടനമായെത്തിയ പ്രതിഷേധക്കാർ കന്യാസ്ത്രീക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ ക്രൈസ്തവ സഭകളെടുത്ത നിലപാടിനെ ജോയ് മാത്യു വിമർശിച്ചു. സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൌനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Similar News