ലാൽജോസിന്റെ ‘തട്ടുംപുറത്ത് അച്യുതൻ’ ‘തട്ടുമ്പുറത്തപ്പന്റെ’ പകർപ്പോ?

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ‘തട്ടുംപുറത്ത് അച്യുതൻ’ ക്രിസ്മസിനാവും കേരളത്തിൽ റിലീസ് ചെയ്യുക.

Update: 2018-09-19 17:22 GMT

ലാൽജോസിന്റെ ' തട്ടുംപുറത്ത് അച്യുതൻ ' സുദേവന്റെ 'തട്ടുമ്പുറത്തപ്പന്റെ' പകർപ്പാണോ എന്ന സംശയം പ്രകടപ്പിച്ച് സോഷ്യൽ മീഡിയ. സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫാണ് മോഷണമാണോ എന്ന സംശയം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മുൻപ് ഡോൺ പാലത്തറയുടെ ചെറു സിനിമ ശവം ‘മോഷ്ടിച്ച്’ നിർമ്മിച്ചതാണ് ‘ഈ മ യൗ’ എന്നാരോപണം സിനിമയുടെ റിലീസ് സമയത്ത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. മറ്റൊരു ‘ശവ’മാവാതെ തട്ടുമ്പുറത്തപ്പൻ മാറണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് പ്രതാപിന്റെ പോസ്റ്റിൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്. തട്ടുമ്പുറത്തപ്പന്റെ കഥാ ഘടനയോട് ചേർന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സംശയത്തിന് കാരണമെന്ന് പ്രതാപ് ജോസഫ് പറയുന്നു.

Advertising
Advertising

Full View

'ഓടക്കുഴലും രുദ്രാക്ഷവും മയിൽപ്പീലിയുമൊക്കെ ടൈറ്റിലിൽത്തന്നെയുണ്ട്. ലാൽജോസ് - സിന്ധുരാജ് ടീമിന്റെ 'മുല്ല' ഒക്കെ ഇക്കാര്യത്തിൽ വളരെ പ്രസിദ്ധവുമാണല്ലോ. ഇതൊക്കെ എന്റെ ദുഷ്ടബുദ്ധിക്ക് തോന്നുന്നതാവും, സംശയമൊന്നുമില്ല. പക്ഷെ അങ്ങനെയല്ലെങ്കിൽ മലയാളത്തിലെ സ്വതന്ത്ര സിനിമയുടെ മറ്റൊരു 'ശവ'മാകും വീഴുക.' പ്രതാപ് ജോസഫ് പറയുന്നു.

Full View

ലാൽജോസിന്റെ മുഴുവൻ സിനിമയും തീയേറ്ററിൽ വന്നാൽ മാത്രമേ പകർപ്പിന്റെ കാര്യത്തിൽ ഏതായാലും തീർപ്പിലെത്താൻ കഴിയുകയുള്ളൂ. ‘തട്ടുംപുറത്ത് അച്യുതൻ ’ സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകനായി അഭിനയിക്കുന്നത്. സിന്ധു രാജാണ് തിരക്കഥ. വരുന്ന ക്രിസ്മസിനാവും ‘ തട്ടുംപുറത്ത് അച്യുതൻ’ കേരളത്തിൽ റിലീസ് ചെയ്യുക.

Full View
Tags:    

Similar News