തമിഴകത്തിന്റെ മുഖ്യമന്ത്രി ആയാല്‍; വൈറലായി ഇളയ ദളപതിയുടെ പ്രസംഗം

സർക്കാർ സിനിമയുടെ ഓഡിയോ ലോഞ്ചിങിനിടയിലെ വിജയ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Update: 2018-10-03 04:53 GMT

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എ.ആര്‍ മുരുഗദോസ്-വിജയ് കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രം സര്‍ക്കാര്‍. സർക്കാർ സിനിമയുടെ ഓഡിയോ ലോഞ്ചിങിനിടയിലെ വിജയ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരിക്കൽ താങ്കൾ മുഖ്യന്ത്രി ആയാൽ എന്തുചെയ്യും എന്ന ചോദ്യത്തിന് താരം കിടിലന്‍ മറുപടിയാണ് നല്‍കിയത്. മുഖ്യമന്ത്രിയായാൽ താൻ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി ആയാൽ താങ്കൾ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച ആരാധകനോട് അത് അഴിമതി ആണെന്നായിരുന്നു വിജയ് പറഞ്ഞത്. അഴിമതി മാറ്റുന്നത് അത്ര എളുപ്പമല്ലെന്നും കാരണം അത് മുഴുവൻ പകർച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണെന്നും പക്ഷെ അഴിമതി തീരണമെന്നും വിജയ് പറഞ്ഞു. ആയിരക്കണക്കിന് പേര്‍ തിങ്ങിനിറഞ്ഞ സദസ് കയ്യടിയോടെയാണ് ഇളയ ദളപതിയുടെ പ്രസംഗത്തെ ഏറ്റെടുത്തത്.

Advertising
Advertising

Full View

സര്‍ക്കാരില്‍ വിജയ് മുഖ്യമന്ത്രിയായാണ് അഭിനയിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു. എന്നാൽ താൻ മുഖ്യമന്ത്രി ആയല്ല ചിത്രത്തിൽ എത്തുന്നതെന്ന് താരം വ്യക്തമാക്കി.

കീര്‍ത്തി സുരേഷാണ് സര്‍ക്കാരില്‍ വിജയിന്റെ നായികയാകുന്നത് ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ ഈണമിട്ട പാട്ടുകള്‍ യു ട്യൂബില്‍ തരംഗമാണ്.

ये भी पà¥�ें- വിജയ് ചിത്രം‘സര്‍ക്കാര്‍’; ഓഡിയോ റൈറ്റ് സോണി മ്യൂസികിന്, സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്   

Tags:    

Similar News