“മാന്യനായി നടിക്കുന്ന നിങ്ങളെ വെറുതെവിടില്ല, തനിനിറം വെളിപ്പെടുത്തും”

നടികര്‍ സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സിലിലും അംഗത്വമുള്ള താരത്തിന്റെ യഥാര്‍ഥമുഖം വെളിപ്പെടുത്തുമെന്നാണ് ശ്രീ റെഡ്ഡി വ്യക്തമാക്കിയത്

Update: 2018-10-29 13:13 GMT

തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ ശ്രീ റെഡ്ഡി തമിഴ് താരത്തിനെതിരെ രംഗത്ത്. നടികര്‍ സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സിലിലും അംഗത്വമുള്ള താരത്തിന്റെ യഥാര്‍ഥമുഖം വെളിപ്പെടുത്തുമെന്നാണ് ശ്രീ റെഡ്ഡി വ്യക്തമാക്കിയത്. പേര് വെളിപ്പെടുത്താതെ ഫേസ് ബുക്കിലാണ് ശ്രീ റെഡ്ഡിയുടെ പ്രതികരണം.

സഹനടിമാരെപ്പോലും ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു താരമുണ്ട് നടികര്‍ സംഘത്തിലെന്ന് പറഞ്ഞാണ് ശ്രീ റെഡ്ഡി ഫേസ് ബുക്ക് കുറിപ്പെഴുതിയത്. "മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വളരെ സമര്‍ഥമായാണ് നിങ്ങള്‍ സംസാരിക്കുന്നത്. മാന്യനായി നടിക്കുന്ന നിങ്ങളെ ഞാന്‍ വെറുതെ വിടില്ല. നിങ്ങളുടെ തനിനിറം എനിക്കറിയാം. എന്റെ കയ്യില്‍ എല്ലാ തെളിവുമുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് നിങ്ങള്‍ ചെയ്തോളൂ. തമിഴ് സിനിമാ വ്യവസായവും നടികര്‍ സംഘവും പ്രൊഡ്യൂസര്‍ കൌണ്‍സിലും ഭരിക്കുന്നത് നിങ്ങളാണെന്നാണോ ധാരണ? പ്രൊഡ്യൂസര്‍ കൌണ്‍സില്‍ വഴി നിങ്ങള്‍ എത്ര സമ്പാദിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. പെട്ടെന്ന് വിവാഹം കഴിച്ചോ. നിങ്ങളെ കുറിച്ച് അറിഞ്ഞുകഴിഞ്ഞാല്‍ അവള്‍ നിങ്ങളെ ഉപേക്ഷിക്കും. നിങ്ങള്‍ ഒന്നാം നമ്പര്‍ ബ്ലാക്മെയിലറാണ്. നിങ്ങളുടെ സമയം എണ്ണപ്പെട്ടു", എന്ന് പറഞ്ഞാണ് ശ്രീ റെഡ്ഡി കുറിപ്പ് അവസാനിപ്പിച്ചത്.

Advertising
Advertising

ആരാണ് ആ താരമെന്ന ചോദ്യവുമായി ഫേസ് ബുക്ക് പോസ്റ്റിന് താഴെ ആരാധകരെത്തി. കൃത്യമായ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പും ചിലര്‍ നല്‍കിയിട്ടുണ്ട്.

One more big celebrity is there in nadiagar sangam,who harrassed heroines including side actresses for sexual...

Posted by Sri Reddy on Saturday, October 27, 2018
Tags:    

Similar News