‘ഇനി കംപ്ലീറ്റ് ആക്ടര്‍ക്കൊപ്പം’; മോഹന്‍ലാലും അരുണ്‍ ഗോപിയും ഒന്നിക്കുന്നു, നിര്‍മാണം ടോമിച്ചന്‍ മുളകുപാടം

പുലിമുരുകന് ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്ന ചിത്രമാണിത്.

Update: 2018-12-02 08:37 GMT

പ്രണവിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മോഹന്‍ലാലിനെ നായികനാക്കി അരുണ്‍ ഗോപി സിനിമ സംവിധാനം ചെയ്യുന്നു. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം. പുലിമുരുകന് ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്ന ചിത്രമാണിത്.

ടോമിച്ചന്‍ മുളകുപാടവും അരുണ്‍ഗോപിയും സോഷ്യല്‍ മീഡിയയിലാണ് ഇക്കാര്യം അറിയിച്ചത്.

Advertising
Advertising

It is with utmost pleasure and pride that I share this news with all of you. Ever since our childhood, Lalettan has been...

Posted by Arun Gopy on Saturday, December 1, 2018

“ലാലേട്ടന്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകരില്‍ ഒരാളാണ്. മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. എന്‍റെ അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമാണ്. ടോമിച്ചന്‍ മുളകുപാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും (ആന്‍റണി പെരുമ്പാവൂര്‍) നന്ദി പറയുന്നു. സുഹൃത്ത് നോബിള്‍ ജേക്കബിനെ കൂടാതെ ഈ പ്രോജക്ട് പൂര്‍ത്തിയാവില്ല”, അരുണ്‍ ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.

അരുണ്‍ ഗോപിയുടെ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പ്രണവ് ആണ് നായകന്‍. പിന്നാലെയാണ് മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചത്.

Tags:    

Similar News