നടി ലക്ഷ്മിപ്രിയയുടെ മകള്‍ക്ക് കര്‍ത്താവിനോട് തോന്നിയ കരുണ
അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളിൽ മരുന്നു പുരട്ടി ആശ്വസിപ്പിച്ചു.
കള്ളമില്ലാത്തവരാണ് കുഞ്ഞുങ്ങളെന്നാണ് പറയുന്നത്. വേദനകള്‍ പെട്ടെന്ന് മറക്കുകയും പിന്നെയും പിന്നെയും സ്നേഹിക്കുകയും ചെയ്യുന്ന അവരെ മാലാഖമാര്‍ എന്നല്ലാതെ വേറെന്താണ് വിളിക്കുക. കുട്ടികളുടെ സഹാനുഭൂതിയുടെ ഉദാത്തമായ മാതൃക കാണിച്ചു തരികയാണ് നടി ലക്ഷ്മിപ്രിയയുടെ മകള്‍ മാതംഗി. മാതംഗിക്ക് കര്‍ത്താവിനോട് തോന്നിയ കരുണയുടെ കഥയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയ് ദേവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളിൽ മരുന്നു പുരട്ടി ആശ്വസിപ്പിച്ചു. എന്നിട്ട് ബെഡ്‌റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്.
ഭർത്താവിന്റെ പോസ്റ്റിന് പിന്നാലെ കമന്റുമായി ലക്ഷ്മിപ്രിയയും രംഗത്തെത്തി.“അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ….ഭഗവാന് നന്ദി” ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ...
Posted by Jai Dhev on Tuesday, December 4, 2018