2018ലെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ 2.0 ഒന്നാമത്
ബുക്ക് മൈ ഷോ കണക്കുകൾ പ്രകാരമാണ് രജനി ചിത്രം ഒന്നാമതെത്തിയത്.
സ്റ്റൈല്‍ മന്നന്‍ ചിത്രം 2.0 വിന് മറ്റൊരു റെക്കോഡ് കൂടി. 2018ലെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പനയിലാണ് യന്തിരന്‍ 2 റെക്കോഡിട്ടിരിക്കുന്നത്. ബുക്ക് മൈ ഷോ കണക്കുകൾ പ്രകാരമാണ് രജനി ചിത്രം ഒന്നാമതെത്തിയത്. തൊട്ടു പിറകിൽ ബോളിവുഡ് ചിത്രങ്ങളായ സഞ്ജു, പദ്മാവത്, ടൈഗർ സിന്ദാ ഹേ എന്നിവയാണ്. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ 301 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇത് 297, 268, 253 കോടി എന്നിങ്ങനെയാണ് മറ്റു ചിത്രങ്ങളുടെ കണക്ക്. ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും ഈ വർഷം ഇനി ഇറങ്ങാൻ സാധ്യതയില്ലാത്തതിനാൽ റെക്കോഡ് ഭേദിക്കപ്പെടാൻ സാധ്യതയില്ല. ആദ്യ ദിനം തന്നെ 115 കോടിയും റിലീസിന് മുൻപ് 370 കോടി രൂപയും നേടിയ ചിത്രം കൂടിയാണ് 2.0.
ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കുടുതല്‍ തെരഞ്ഞ പത്ത് ചിത്രങ്ങളില്‍ ഒന്നാമതുമാണ് 2.0. തിയറ്ററുകളില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച വിജയ് ചിത്രം സര്‍ക്കാര്‍ പോലും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ടൈഗര്‍ ഷ്രോഫ് നായകനായ ബോളിവുഡ് ചിത്രം 'ബാഗി' ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍ ചിത്രം 'റേസ്' മൂന്നാം സ്ഥാനത്തും, 'ടൈഗര്‍ സിന്ദാ ഹേ'നാലാം സ്ഥാനത്തും രണ്‍ബീര്‍ കപൂര്‍ നായകനായ 'സഞ്ജു', വിവാദചിത്രം 'പത്മാവത്', മാര്‍വലിന്റെ തന്നെ ഹോളിവുഡ് ചിത്രം 'ബ്ലാക്ക് പാന്തര്‍', മറാഠി ചിത്രം സൈറാത്തിന്റെ ബോളിവുഡ് റീമേക്കായ 'ധടക്',ഹോളിവുഡ് ചിത്രം 'ഡെഡ്പൂള്‍ 2' എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍.