കാത്തിരിപ്പിന് വിട; വിജയ് സേതുപതി മലയാളത്തിലേക്ക്
ജയറാമിനൊപ്പമാണ് മക്കള്‍ സെല്‍വന്‍ മലയാളത്തിലേക്ക് വരുന്നത്
Update: 2018-12-20 07:00 GMT
കേരളത്തിലെ ആരധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി മലയാളത്തിലേക്ക് വരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തില്‍ വലിയ ആരാധക കൂട്ടം ഉണ്ടാക്കിയെടുത്ത മക്കള്‍ സെല്‍വന്‍ പ്രിയ താരം ജയറാമിനൊപ്പമാണ് തന്റെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്നത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ജയറാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പേര് ഇന്ന് വൈകീട്ട് ആറു മണിക്ക് ഇരുവരുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്. ചങ്ങനാശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.