കുഞ്ഞാലി മരക്കാറായി മമ്മുട്ടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Update: 2018-12-24 19:09 GMT

ചരിത്ര സിനിമകളിലെ മമ്മുട്ടിയുടെ അഭിനയം ഒരു മലയാളിയും വിസ്മരിക്കാത്തതാണ്. കേരള വര്‍മ്മ പഴശ്ശിരാജയും വടക്കന്‍ വീരഗാഥയും ബാബാ സാഹെബ് അംബേദ്ക്കറും മമ്മുട്ടി എന്ന നടന്റെ മികവ് അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലായി ഇറങ്ങാനിരിക്കുന്ന യാത്രയും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാമാങ്കവും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. സന്തോഷ് ശിവനും മമ്മുട്ടിയും ഒരുമിക്കുന്ന കുഞ്ഞാലി മരക്കാരാണ് മമ്മുട്ടി ആരാധകരും പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുന്ന അടുത്ത മമ്മുട്ടി വിസ്മയം.

Full View

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ഒരു ചരിത്ര സിനിമയായത് കൊണ്ട് തന്നെ വളരെയധികം സമയമെടുത്തു മാത്രമേ പൂര്‍ത്തിയാക്കുവെന്നാണ് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നത്. കുഞ്ഞാലി മരക്കാരെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും അത് കൊണ്ട് തന്നെ അക്ഷമയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. കുഞ്ഞാലി മരക്കാരുടെ ക്യാരക്ടർ ലുക്കാണ് ഇന്ന് പകല്‍ മുതല്‍ സോഷ്യൽ മീഡിയകളിൽ വൈറല്‍.

Advertising
Advertising

നടൻ സിദ്ദിഖ് ആദ്യമായി പങ്കുവെച്ച ഫോട്ടോ, പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ക്യാരക്ടർ ലുക്കിന് പിന്നിലെ കൈകളെ തന്നെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദാണ് മമ്മുട്ടിയെ അതി മനോഹരമായി അവതരിപ്പിച്ച ക്യാരക്ടർ ലുക്കിന് പിന്നില്‍.

പെന്‍സില്‍ കൊണ്ടാണ് മുഴുവന്‍ ചിത്രവും പൂര്‍ത്തീകരിച്ചത്. മുന്‍പ് കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിലെ കലാ സംവിധാനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കലാ സംവിധാനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News