പൂമുത്തോളെ പാടി ജോജുവും മക്കളും; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്.

Update: 2019-01-05 08:02 GMT

ജോജു ജോര്‍ജ് നായകനായി തിളങ്ങിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ജോസഫ്. തിളങ്ങി എന്നല്ല തകര്‍ത്തു എന്നു വേണം ചിത്രത്തിലെ ജോജുവിന്റെ കഥാപാത്രത്തെക്കുറിച്ച് പറയാന്‍. വിമര്‍ശകരുടെ പോലും പ്രശംസക്ക് പാത്രമായ സിനിമ ജോജുവിന്റെ സിനിമാ ജീവിതത്തിലെ മികച്ച ചിത്രമാണെന്ന് പറയാം. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചു പൂമുത്തോളെ… എന്നു തുടങ്ങുന്ന ഗാനം. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ആ ഗാനം പാടി കയ്യടി നേടുകയാണ് ജോജുവും മക്കളും.

Advertising
Advertising

പൂമുത്തോളുമായി ജോസഫ്‌ പിന്നെ കൂട്ടിനു കുട്ടിപ്പട്ടാളവും 😍😍😍👏👏

Posted by Joju George Katta Fans Club on Thursday, January 3, 2019

ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്. തുടര്‍ന്ന് സഹോദരങ്ങളായ ഇയാനും ഇവാനും സാറയ്‌ക്കൊപ്പം പാടുന്നുണ്ട്. മക്കള്‍ക്കൊപ്പം ജോജുവും പാട്ട് പാടുന്നുണ്ട്. മകള്‍ സാറയുടെ പാട്ട് നേരത്തെയും ജോജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിജയ് യോശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ഈണമിട്ടിരിക്കുന്നത്.

Full View

ये भी पà¥�ें- എന്ത് ഭംഗിയാ ഈ പാട്ട് കാണാനും കേള്‍ക്കാനും!

Tags:    

Similar News