23 ഭാഷകളില്‍ ഫസ്റ്റ് ലുക്ക്; വിവേക് ഒബ്റോയി ഇനി പി.എം. നരേന്ദ്ര മോദി

Update: 2019-01-07 11:41 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് 23 ഭാഷകളില്‍ ഇന്ന് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. വിവേക് ഒബ്റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയെ അവതരിപ്പിക്കുക. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം.

Advertising
Advertising

Full View

ചിത്രത്തിന്റെ വലിയൊരു ഭാഗവും ഗുജറാത്തിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഓമങ്ങ് കുമാര്‍ പറയുന്നു. ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിങും കൂടിയാണ് ചിത്രം നിര്‍മിക്കുക. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News