സിനിമ നിരൂപണവുമായ് നടി ഷക്കീല; ആദ്യ വിശകലനം ആർ.ജെ ബാലാജിയുടെ എല്‍.കെ.ജി

Update: 2019-02-25 16:12 GMT

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ഷക്കീല പുതിയ സിനിമകളുടെ അവലോകനവുമായ് പ്രേകരിലേക്ക്. സൂപ്പര്‍ റോയല്‍ ടി.വി എന്ന തമിഴ് യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് താരം സിനിമാ അവലോകനം ചെയ്യുന്നത്. ആർ.ജെ ബാലാജി നായകനായി പുറത്ത് വന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രം എൽ.കെ.ജിയാണ് ഷക്കീല ആദ്യം അവലോകനം ചെയ്യുന്ന ചിത്രം.

ये भी पà¥�ें- പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വൈക്കോയെയും ട്രോളി ആക്ഷേപ ഹാസ്യ ട്രെയിലറുമായി ആര്‍.ജെ ബാലാജിയുടെ എല്‍.കെ.ജി

കെ.ആർ പ്രഭു സംവിധാനം ചെയ്ത് ആർ.ജെ ബാലാജി, പ്രിയ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന എൽ.കെ.ജിക്ക് തമിഴ്നാട്ടിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും പരാമര്‍ശിക്കുന്ന ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയെ കാല നായികയുടെ പുതിയ അരങ്ങേറ്റത്തിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

Full View
Tags:    

Similar News