'ഒരു ആന കുഴിയില്‍ വീണു' പിന്നെ നടന്നത് ചരിത്രം

ശ്രീ ആന അവര്‍കള്‍ ഇന്നും കുഴിയിലാണെന്നാണ് ട്രോളന്‍മാരുടെ അഭിപ്രായം.

Update: 2021-04-12 11:05 GMT

കാട്ടില്‍ ഒരു ആന കുഴിയില്‍ വീണു. കാട്ടിലെ എല്ലാ മൃഗവും സിംഹരാജന്‍റെ നേതൃത്വത്തില്‍ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. പറഞ്ഞു വരുന്നത് ട്രോള്‍ ലോകത്ത് ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന ട്രോള്‍ ടോപ്പിക്കിനെ കുറിച്ചാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ട്രോളന്‍റെ ആശയത്തില്‍ വിരിഞ്ഞതാണ് 'കുഴിയില്‍ വീണ ശ്രീ ആന അവര്‍കള്‍''. പിന്നീട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ട്രോളന്‍മാര്‍ വിഷയം ഏറ്റെടുത്തു. കാട്ടില്‍ വാരിക്കുഴിയില്‍ വീണു പോയ ആന അവറുകളെ രക്ഷിക്കാന്‍ സിംഹരാജന്‍ ഓരോ മൃഗത്തോടും ആവശ്യപ്പെടുന്നതും ഓരോ മൃഗത്തിന്‍റെയും ആശയങ്ങളും വള്ളരെ മികച്ച രീതിയില്‍ ട്രോളന്‍മാര്‍ അവതരിപ്പിച്ചിരിക്കുന്നു. #കുഴിയിൽ_വീണ_ആന_അവറുകൾ, #കുഴിയിൽ_വീണ_ശ്രീ_ആന_അവർകൾ

Advertising
Advertising

എന്നീ ഹാഷ്ടാഗുകളിലാണ് ട്രോളുകള്‍. ചില ട്രോളുകളില്‍ ആന കുഴിയില്‍ നിന്ന് കയറിയെന്ന രീതിയില്‍ ട്രോളുകള്‍ വരുന്നുണ്ടെങ്കിലും അത് വ്യാജ വാര്‍ത്തയാണെന്നും ശ്രീ ആന അവര്‍കള്‍ ഇന്നും കുഴിയിലാണെന്നാണ് ട്രോളന്‍മാരുടെ അഭിപ്രായം.

വിഷയത്തില്‍ വന്ന ചില ട്രോളുകള്‍ കാണാം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News