ബിടിഎസ് ഗായകന്‍ ജിമിനെ പോലെയാകാന്‍ 12 ശസ്ത്രക്രിയകള്‍; കനേഡിയന്‍ നടന് ദാരുണാന്ത്യം

ജിമിന്റെ രൂപം ലഭിക്കുന്നതിനായി മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തിന്റെ പല ഭാഗങ്ങളും അദ്ദേഹം ശസ്തക്രിയക്ക് വിധേയമാക്കി

Update: 2023-04-26 03:32 GMT

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാൻഡാണ് ബി.ടി.എസ്. ധക്ഷിണ കൊറിയിൽ നിന്നുള്ള ഈ ബാൻഡ് സംഘം ചുരുങ്ങിയ സമയം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ ഇഷ്ട ബാൻഡായി മാറി. ഇപ്പോഴിതാ. ബി.ടി.എസിലെ അംഗം ജിമിനെ പോലെയാകാൻ ശസ്ത്രക്രിയകൾ നടത്തി മരണപ്പെട്ട ടെലിവിഷൻ താരത്തിന്റെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കനേഡിയൻ ടെലിവിഷൻ സീരിസുകളിലെ അഭിനേതാവായ സെയിന്റ് വോൺ കൊളൂച്ചി എന്ന 22 കാരനാണ് മരിച്ചത്.


ജിമിനെ പോലെയാകാൻ പന്ത്രണ്ടോളം ശസ്ത്രക്രിയകാളാണ് അദ്ദേഹം സ്വന്തം ശരീരത്തിൽ നടത്തിയത്. ഇതിൽ ഏറ്റവും ഒടുവിൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ അണുബാധയെ തുടർന്നാണ് കൊളൂച്ചി മരിച്ചത്. ബി.ടി.എസിനോടുള്ള അമിതമായ അഭിനിവേശം കാരണം 2019 ൽ അദ്ദേഹം സ്വന്തം നാടായ കാനഡിയിൽ നിന്നും ധക്ഷിണ കൊറിയയിലേക്ക് താമസം മാറിയിരുന്നു.

Advertising
Advertising



ജിമിന്റെ രൂപം ലഭിക്കുന്നതിനായി മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തിന്റെ പല ഭാഗങ്ങളും അദ്ദേഹം ശസ്തക്രിയക്ക് വിധേയമാക്കി. ഏകദേശം 2.2 ലക്ഷം ഡോളറാണ് കൊളൂച്ചി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്. പ്രെറ്റി ലൈസ് എന്ന പേരിൽ ഒരു കൊറിയൻ ഡ്രാമയിൽ കൊളൂച്ചി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ചിത്രീകരണം പൂർത്തിയാക്കിയ ഇത് ഒരു ചാനലിൽ സംപ്രേഷണം ചെയ്യാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News