'കിരീടം എന്തിന് രാജാ? തലയെടുപ്പ് ഒത്ത മജാ...'; 'തല'യുടെ വിളയാട്ടവുമായി ആറാട്ടിലെ ഗാനം

ഫെബ്രുവരി 18ന് ആറാട്ട് തിയേറ്ററുകളിലെത്തും

Update: 2022-02-15 14:06 GMT
Editor : ijas

മോഹന്‍ലാലിന്‍റെ മാസ് മസാല ചിത്രം ആറാട്ടിലെ ആദ്യ ഗാനം പുറത്ത്. 'തലയുടെ വിളയാട്ടം...' എന്ന പേരില്‍ രാഹുല്‍ രാജ് ഈണമിട്ട് ഫെജോയും എം.ജി ശ്രീകുമാറും ആലപിച്ച ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആരാധകരെ പൂര്‍ണമായും ആവേശത്തിലാക്കുന്നതാണ് ഗാന നിര്‍മാണവും വരികളും.

Full View

മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായെത്തുന്ന ചിത്രം ഒരു മാസ് എന്‍റര്‍ടെയിനറായിരിക്കുമെന്ന് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. 'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്. പുലിമുരുകനുശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്നുവെന്നതും എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertising
Advertising

ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ആറാട്ടിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Summary: The first song of Mohanlal's Mass Masala movie Aarattu has been released.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News