'അഭിനയം ഒഫിഷ്യലാക്കി'; അമ്മയില്‍ അംഗമായി ആന്‍റണി പെരുമ്പാവൂര്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയാണ് ആന്‍റണി അഭിനേതാവായി എത്തുന്ന അടുത്ത ചിത്രം

Update: 2021-12-21 13:08 GMT
Editor : ijas
Advertising

നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അമ്മയില്‍ ഔദ്യോഗിക അംഗത്വമെടുത്തു. ഞായറാഴ്ച്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനോടനുബന്ധിച്ചാണ് ആന്‍റണി സംഘടനയുടെ ഭാഗമായത്. കിലുക്കം മുതല്‍ മരക്കാര്‍ വരെ 26 ഓളം ചിത്രങ്ങളില്‍ ആന്‍റണി പെരുമ്പാവൂര്‍ അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ മിക്ക സിനിമകളിലും ആന്‍റണി പെരുമ്പാവൂര്‍ മുഖം കാണിച്ചിട്ടുണ്ട്.

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയാണ് ആന്‍റണി അഭിനേതാവായി എത്തുന്ന അടുത്ത ചിത്രം. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News