ബിജു പൗലോസ് വീണ്ടും വരുന്നു; ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗവുമായി നിവിന്‍ പോളി

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാവീര്യറിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്

Update: 2022-06-23 02:55 GMT

പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിലൂടെ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 1983ക്ക് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒരുമിച്ച ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവച്ചായിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിവിന്‍.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാവീര്യറിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്‍റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴേ്‌സിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ആക്ഷന്‍ ഹിറോ ബിജു 2 എന്ന് എഴുതിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു 2 ന് പുറമേ താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്‍റ്സ് തുടങ്ങിയ ചിത്രങ്ങളും പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കും.

Advertising
Advertising

2016 ഫെബ്രുവരി 4നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അനു ഇമ്മാനുവേല്‍ ആയിരുന്നു നായിക. പൊലീസും പൊലീസ് സ്റ്റേഷനുമായിരുന്നു കഥാപശ്ചാത്തലം. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം മഹാവീര്യറും തുറമുഖവും ആണ് ഉടന്‍ തിയറ്ററുകളിലെത്താന്‍ നിവിന്‍‌ ചിത്രങ്ങള്‍. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം നർമ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് തുറമുഖത്തിന്‍റെ പ്രമേയം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News