കണ്‍മണി എന്ന പാട്ടില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സില്ല- ചലച്ചിത്ര താരം ഗണപതി

Update: 2024-02-29 10:56 GMT

കണ്‍മണി എന്ന പാട്ടില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ഉണ്ടാവില്ലായിരുന്നെന്ന് ചലച്ചിത്ര താരം ഗണപതി. മീഡിയവണ്‍ ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു താരം. മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രധാന കഥാപാത്രം കൂടിയാണ് ഗണപതി.

'സിനിമയുടെ തിരക്കഥ എഴുതുന്നതിന് മുമ്പ് ഈ പാട്ട് എവിടെ വരണമെന്ന് ചിദംബരം സെറ്റ് ചെയ്ത് വെച്ചിരുന്നു. ഷോട്ട്  ബൈ ഷോട്ട് എക്‌സ്‌പ്ലൈന്‍ ചെയ്ത സാധനം സിനിമയില്‍ അതുപോലെ വന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. ചിദംബരത്തിന്റെ എല്ലാ സിനിമകള്‍ക്കും പഴയ പാട്ടുകളോടൊരു പ്രണയമുണ്ട്. അത് നമ്മുടെ ടീമിലും കാണാം'. താരം പറഞ്ഞു. എസ് ജാനകി- ഇളയ രാജ പാട്ടുകള്‍ക്ക് കൃതജ്ഞത നല്‍കാനും ഈ പാട്ടിലൂടെ സാധിച്ചു. താരം കൂട്ടിച്ചേർത്തു.

Advertising
Advertising

'ഷൂട്ടിങ്ങിനിടെ എല്ലാ ദിവസവും കണ്‍മണി എന്ന പാട്ട് കേള്‍ക്കുമായിരുന്നു. പാട്ട് സിനിമയില്‍ എങ്ങനെ പ്ലേസ് ചെയ്യുമെന്നതില്‍ വളരെയധികം ആകാംക്ഷ ഉണ്ടായിരുന്നു'. ചലചിത്ര താരവും മഞ്ഞുമ്മല്‍ ബോയ്‌സ് അഭിനേതാവുമായ ചന്തു മീഡിയവണ്ണിനോട് പറഞ്ഞു.

'സെറ്റില്‍ നിന്ന് ചിദുവിന് കിട്ടിയ ചപ്പാത്തിയും കോഴിക്കറിയുമാണ് എന്നെ സിനിമയില്‍ എത്തിച്ചത്. ഒപ്പം പിക്ക് ചെയ്യാന്‍ ഒരു കാറും വരണമെന്ന വാശിയിലാണ് ഞാന്‍ നടനായത്. ചിദുവാണ് അതിന് കാരണം '. സംവിധയകൻ ചിദംബരത്തെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണപതി. 




Full View


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News