'മച്ചാനേ ഇത് പോരെ അളിയാ'; പെര്‍ഫക്ട് ഒ.കെ ഡയലോഗ് ഏറ്റെടുത്ത് നടന്‍ ജോജു ജോര്‍ജ്

Update: 2021-04-29 15:50 GMT
Editor : ijas

സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോഴിക്കോട് സ്വദേശി കെ.പി നൈസലിന്‍റെ ഡയലോഗിന് കൂടെ കൂടി നടന്‍ ജോജു ജോര്‍ജ്. കോവിഡ് കേരളത്തില്‍ സ്ഥിരീകരിച്ച ആദ്യ സമയത്ത് സുഹൃത്തിന് ഊര്‍ജം പകരാന്‍ നൈസല്‍ ചിത്രീകരിച്ച വീഡിയോയും സംഭാഷണങ്ങളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നീട് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെ നൈസലിന്‍റെ സംഭാഷണ വീഡിയോ റീമിക്സ് രൂപത്തില്‍ പുറത്തിറങ്ങുകയും വലിയ ഹിറ്റാവുകയും ചെയ്തു. അശ്വിന്‍ ഭാസ്കര്‍ ഒരുക്കിയ ഈ ഡി.ജെ വേര്‍ഷനാണ് നടന്‍ ജോജു ജോര്‍ജ് തന്‍റെതായ ഭാവാഭിനയം നല്‍കിയിരിക്കുന്നത്.

Advertising
Advertising

ജോജു ജോര്‍ജിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ നിരവധി പേരാണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. കാളിദാസ് ജയറാം, ഗ്രേയ്സ് ആന്‍റണി, ദുര്‍ഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ ജോജുവിന്‍റെ വീഡിയോക്ക് താഴെ രസകരമായ കമന്‍റുകളാണ് കുറിച്ചിട്ടുള്ളത്.


സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ, മാർട്ടിൻ പ്രക്കാട്ടിന്‍റെ നായാട്ട് എന്നീ ചിത്രങ്ങളാണ് ജോജുവിന്‍റേതായി അവസാനം പുറത്തിറങ്ങിയത്. ജോജുവിന്‍റെ ഇരു ചിത്രങ്ങളിലെയും വേഷങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന 'സ്റ്റാർ', അഖില്‍ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്നിവയാണ് ജോജുവിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

Tags:    

Editor - ijas

contributor

Similar News