കെവൈസി അപ്‌ഡേറ്റ് അറിയിച്ച് ലിങ്ക്: 1 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി നടി നഗ്മ

സമാനരീതിയിൽ തട്ടിപ്പുകൾ പെരുകുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്

Update: 2023-03-09 13:56 GMT

മുംബൈ: ഓൺലൈൻ പണത്തട്ടിപ്പിനിരയായി നടിയും രാഷ്ട്രീയപ്രവർത്തകയുമായ നഗ്മ. ഫോണിലേക്ക് വന്ന മെസ്സേജിലെ ലിങ്ക് തുറന്നതോടെ 1 ലക്ഷം രൂപയോളമാണ് നടിയുടെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്. കെവൈസി അപ്‌ഡേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശം.

ഫെബ്രുവരി 28നാണ് ഫോണിൽ സന്ദേശമെത്തുന്നതെന്നാണ് നടി പൊലീസിനെ അറിയിച്ചിരിക്കുന്നത്. സന്ദേശത്തിലെ ലിങ്ക് തുറന്നതോടെ ബാങ്കിൽ നിന്നാണെന്നറിയിച്ച് ഒരു നമ്പറിൽ നിന്ന് കോൾ വന്നുവെന്നും കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് സഹായിക്കാം എന്ന് അപരിചിതൻ പറഞ്ഞുവെന്നും താരം പറയുന്നു. സാധാരണ ബാങ്കുകളിൽ നിന്നെത്തുന്നത് പോലെയുള്ള സന്ദേശമായിരുന്നുവെന്നും സ്വകാര്യ നമ്പറിൽ നിന്നായിരുന്നില്ലെന്നുമാണ് നടി അറിയിക്കുന്നത്.

താരത്തിന്റെ പേരിൽ വ്യാജ ബെനഫിഷ്യറി അക്കൗണ്ട് ഉണ്ടാക്കിയ തട്ടിപ്പുകാർ ഇതിൽ നിന്ന് 1 ലക്ഷം രൂപയോളം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തുടർന്നാണ് നടി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. താനൊരു വിവരവും ആരുമായും പങ്ക് വച്ചിട്ടില്ലെന്നാണ് താരം അറിയിക്കുന്നത്. അടുത്തിടെയായി സമാനരീതിയിൽ തട്ടിപ്പുകൾ പെരുകുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News