'മുസേവാലയുടെ ഗതിവരും'; നടൻ സൽമാൻ ഖാനും പിതാവിനും വധഭീഷണി

ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Update: 2022-06-05 15:25 GMT
Editor : afsal137 | By : Web Desk

മുംബൈ: നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണി. കത്തുവഴിയാണ് വധഭീഷണി ലഭിച്ചത്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നായിരുന്നു ഭീഷണി. ബാന്ദ്ര ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു. സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ പതിവായി നടക്കാൻ പോകാറുണ്ട്. അവർ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാൻ ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രദേശവാസികളോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. കഴിഞ്ഞ മാസം മെയ് 29 നാണ് സിദ്ധു മൂസേവാലയെ അജ്ഞാതർ വെടിവച്ചു കൊന്നത്. അദ്ദേഹത്തിന്റെ പിതാവ് നോക്കിനിൽക്കേയായിരുന്നു ആക്രമണം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News