'എത്ര കോടി തന്നാലും അഭിനയിക്കില്ല'; പ്രമുഖ മദ്യക്കമ്പനിയുടെ പരസ്യഓഫർ നിരസിച്ച് ചിമ്പു

നേരത്തെ നടന്‍ അല്ലു അർജുവും കോടികളുടെ പരസ്യഓഫര്‍ വേണ്ടെന്ന് വെച്ചിരുന്നു

Update: 2022-08-15 07:15 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: തെന്നിന്ത്യൻ നടന്മാരായ അല്ലു അര്‍ജുവിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യകമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. മൾട്ടിനാഷണൽ ആൽക്കഹോൾ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള വലിയ ഓഫർ ഉണ്ടായിരുന്നിട്ടും ചിമ്പു നിരസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് മഹാമാരിക്ക് മുമ്പ് ചിമ്പുവിന്റെ ശരീരഭാരം വളരെയധികം കൂടിയിരുന്നു. തുടർന്ന് നിരന്തരമായ വ്യായാമത്തിലൂടെയാണ് ശരീരഭാരം നടൻ കുറച്ചത്. ഇതിന്റെ വീഡിയോ ചിമ്പു സോഷ്യൽ മീഡിയയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ഫിറ്റ്‌നസ് നിലനിർത്താനും ഈ വീഡിയോ പലർക്കും പ്രചോദനമായിരുന്നു. ഇതിന്റെ തുടർച്ചായായി അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും താരം ഉപേക്ഷിച്ചെന്നും ഈ തീരുമാനം മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ നിരസിക്കാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്. കരിയറിൽ വലിയ പരാജയങ്ങൾക്ക് ശേഷം നീണ്ട ഇടവേളയും താരം എടുത്തിരുന്നു. തുടർന്ന് 2021ൽ 'മാനാട്' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കോളിവുഡിൽ ചിമ്പു തിരിച്ചുവരവ് നടത്തിയത്.

Advertising
Advertising

ഗൗതം മേനോൻ സംവിധാനം ചെയ്ത 'വെന്ത് തണിന്തത് കാട്' എന്ന ചിത്രമാണ് ഇനി ചിമ്പുവിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബർ 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സംവിധായകൻ ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്തു തലയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

പരസ്യത്തില്‍ അഭിനയിക്കാന്‍ 10 കോടിയാണ് അല്ലു അര്‍ജുവിന് മദ്യ കമ്പനി ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ തന്‍റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നടന്‍ കോടികളുടെ ഓഫര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈയിടെ ഒരു പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നും താരം പിന്‍മാറിയിരുന്നു. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്നു വച്ചത്. താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് നടന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News