'വീണിടത്ത് നിന്ന് ഉയര്‍ത്തുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍': ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യർ

Update: 2023-08-06 10:54 GMT

കൊച്ചി: ആഗസ്ത് മാസത്തിലെ ആദ്യ ഞായറാഴ്ച ലോകമെമ്പാടും ഫ്രണ്ട്ഷിപ്പ് ഡേയായി ആഘോഷിക്കുകയാണ്. ചിലര്‍ സൗഹൃദത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ മറ്റു ചിലര്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഈ ദിവസം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്.

ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ നടി മഞ്ജു വാര്യർ പങ്കുവച്ച വാക്കുകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്- "നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും" എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

Advertising
Advertising

ഭാവന, സംയുക്ത വര്‍മ, ഗീതു മോഹൻദാസ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, ​നിവിൻ പോളി, മധു വാര്യര്‍, ബിനീഷ് ചന്ദ്ര, നീരജ് മാധവ്, ആര്‍.ജെ മിഥുന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്.

True friends are the ones who lift you up, when no one else has noticed you've fallen ❤️ I love you guys, no matter...

Posted by Manju Warrier on Sunday, August 6, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News