കണ്ണെടുക്കാതെ നോക്കി നില്‍ക്കും,ഇഷ്ടം കൊണ്ട് ചേച്ചിയെ നുള്ളാൻ തോന്നിയിട്ടുണ്ട്; മഞ്ജുവിനെ കണ്ട സന്തോഷത്തില്‍ രാധിക

ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ

Update: 2023-01-17 08:29 GMT
Editor : Jaisy Thomas | By : Web Desk

മഞ്ജു വാര്യരും രാധികയും

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആയിഷ. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്ലാസ്മേറ്റ്സ് ഫെയിം രാധികയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കുട്ടിക്കാലം മുതലെ മഞ്ജുവിന്‍റെ ആരാധികയായ രാധിക തന്‍റെ പ്രിയതാരത്തെ കണ്ടുമുട്ടിയെ അനുഭവം പങ്കുവയ്ക്കുകയാണ്.

രാധികയുടെ കുറിപ്പ്

മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ 'അമ്മയാണ് മാഗസിൻ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് 'അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു. ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള ആക്ടേഴ്സിൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല. ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 - 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ… "അയച്ചു തരാം"എന്ന് പറഞ്ഞു പോട്ടം പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്.

Advertising
Advertising

ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ… ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും 'എന്‍റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു. ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും മഞ്ജു ചേച്ചിക്കും ആയിഷ ക്രൂവിനും സ്നേഹം നിറഞ്ഞ നന്ദി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News