'അഞ്ച് ദിവസം താജിൽ തങ്ങി, 25 മുറികൾ ബുക്ക് ചെയ്തു, വിവാഹ സാരിക്ക് 2 ലക്ഷം'; അഹാനയുടെ വിവാഹത്തെക്കുറിച്ച് ദിയ കൃഷ്ണ

വിവാഹത്തിന്റെ കൃത്യമായ തുക തനിക്ക് നേരിട്ട് അറിയാൻ കഴിയില്ലെന്നും അത്തരം കാര്യങ്ങൾ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ വ്യക്തമാക്കുന്നു

Update: 2026-10-29 09:30 GMT

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു നടി അഹാന കൃഷ്ണയുടെയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. കോവളം താജിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അഞ്ച് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ അമ്മു – നിമ്മു കാർണിവൽ, സംഗീത് നൈറ്റ് ഉൾപ്പെടെയുള്ള വ്യത്യസ്തമായ പരിപാടികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്‍റെ ചെലവുകളെക്കുറിച്ച് വിശദീകരിക്കുകയാണ് അഹാനയുടെ സഹോദരിയും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. വിവാഹ സാരിക്ക് രണ്ട് ലക്ഷം രൂപ ചെലവായെന്നും അഞ്ച് ദിവസം താജിൽ തങ്ങിയെന്നും ദിയ തന്‍റെ പുതിയ യുട്യൂബ് വ്ലോഗിലൂടെ വെളിപ്പെടുത്തി.

Advertising
Advertising

വിവാഹത്തിന്റെ കൃത്യമായ തുക തനിക്ക് നേരിട്ട് അറിയാൻ കഴിയില്ലെന്നും അത്തരം കാര്യങ്ങൾ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ വ്യക്തമാക്കുന്നു. അഹാനയുടെയും തന്‍റെയും വിവാഹങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നും ദിയ പറയുന്നു.

"ഏറ്റവും വലിയ വ്യത്യാസം പ്ലാനിങ്ങിലാണ്. എപ്പോഴാണ് വിവാഹം നടക്കുക എന്ന് ഒരു വർഷം മുമ്പുതന്നെ അമ്മുവിന് കൃത്യമായി അറിയാമായിരുന്നു. അതിനാൽ വളരെ ചിട്ടയോടും പ്ലാനിങ്ങോടും കൂടിയാണ് അമ്മുവിന്റെ വിവാഹം നടന്നത്. എന്നാൽ എന്റേത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അശ്വിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് വീട്ടിൽ പറഞ്ഞപ്പോൾ സമ്മതിക്കുമോ എന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ മാതാപിതാക്കൾ പെട്ടെന്ന് സമ്മതം മൂളി. എടുത്തു ചാടിയുള്ള കല്യാണമായിരുന്നു അത്. എനിക്ക് അത്ര ടൈം കിട്ടിയില്ല. തയ്യാറെടുപ്പുകൾക്കായി വെറും രണ്ട്-മൂന്ന് മാസങ്ങൾ മാത്രമാണ് ലഭിച്ചത്. ഇനി സമയം കിട്ടിയിരുന്നെങ്കിൽ പോലും അഹാനയെപ്പോലെ ഇത്രയും ഓർഗനൈസ്ഡായി കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കില്ലായിരുന്നു. എനിക്ക് അമ്മുവിന്റെ അത്ര ഓർഗനൈസിങ് സ്മാർട്ട്നെസ്സ് ഇല്ല," ദിയ തുറന്നുപറഞ്ഞു.

അഹാനയുടെ വിവാഹ ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനും ദിയ മറുപടി നൽകി. വിവാഹത്തിന്റെ യഥാർഥ ചെലവ് എത്രയാണെന്ന് തനിക്കറിയില്ലെന്നും അത്തരം കാര്യങ്ങൾ അഹാനയോട് നേരിട്ട് ചോദിക്കാറില്ലെന്നും വ്യക്തമാക്കിയ ദിയ, അതൊരു വലിയ തുകയായിരിക്കുമെന്ന സൂചന നൽകി. "സത്യമായും എനിക്കറിയില്ല. അഹാനയോട് ഞാൻ അതൊന്നും ചോദിക്കാറില്ല. എന്തായാലും വലിയൊരു എമൗണ്ട് ആയിട്ടുണ്ടാവും. 5 - 6 ദിവസം ഞങ്ങൾ താജിൽ തന്നെയായിരുന്നു. അവിടെയൊരു 20- 25 റൂമുകളും ഫംഗ്ഷനും ഫുഡുമൊക്കെ അറേഞ്ച് ചെയ്തിരുന്നു'' ദിയ വിശദമാക്കുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News