'ഉര്‍വശിക്കൊപ്പം അഭിനയിക്കാൻ പേടിയാണ്, ഒരുമിച്ച് അഭിനയിച്ചാൽ ഫ്രയിമിൽ നമ്മളെ തിരയേണ്ടിവരും'; ഖുശ്ബു

ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല

Update: 2026-10-29 08:10 GMT

ചെന്നൈ: നയൻതാര പ്രധാനവേഷത്തിലെത്തുന്ന മുക്കൂത്തി അമ്മൻ 2 റിലീസിനൊരുങ്ങുകയാണ്. 2020ൽ പുറത്തിറങ്ങിയ മുക്കൂത്തി അമ്മന്‍റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചിത്രത്തിൽ ഉര്‍വശിക്കൊപ്പം ഖുശ്ബുവും അഭിനയിക്കുന്നുണ്ട്. ഖുശ്ബുവിന്‍റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഉർവശിയെക്കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. വർഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഒരേ ഫ്രെയിമിൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് പേടി തോന്നാറുണ്ടെന്ന് പറയുകയാണ് ഖുശ്ബു.

Advertising
Advertising

''ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല. പക്ഷേ, ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്. ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങിയിട്ട് പോകും. പിന്നെ നമ്മൾ എവിടെയാണെന്ന് തിരയേണ്ടിവരും. ഈ സിനിമയിൽ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെ ഉണ്ടെങ്കിൽ അവരുടെ പ്രെസെൻസ് മാത്രമേ സ്‌ക്രീനിൽ നമുക്ക് കാണാൻ സാധിക്കുകയൊള്ളു'' ഖുശ്‌ബു പറഞ്ഞു.

ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകുമെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. ‘അങ്ങനെയുള്ള അത്ഭുതമായി അഭിനയിക്കുന്ന നടിയാണ് അവർ. ഷീ ഈസ് എ ഫന്റാസ്റ്റിക് ആക്ടർ,’ ഖുശ്‌ബു പറഞ്ഞു. അഭിനയത്തിലെ മികവിനൊപ്പം ഉർവശിയുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദത്തെക്കുറിച്ചും ഖുശ്‌ബു സംസാരിച്ചു. ‘അവൾ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവളെ പൊടി എന്നാണ് വിളിക്കുക. അതാണ് അവളുടെ ചെല്ലപ്പേര്. അത്രയും വർഷമായിട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഒരു മാറ്റവുമില്ല,’ ഖുശ്‌ബു പറഞ്ഞു.

സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ ചുറ്റുമുള്ള വിഷയങ്ങളെക്കുറിചെല്ലാം ഉർവശിക്ക് നല്ല ധാരണയുണ്ടെന്നും ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയയാണ് അവരെന്നും ഖുശ്‌ബു പറഞ്ഞു. ‘കമൽ സാർ അവരെ എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്നാണ് വിളിക്കുന്നത്. എന്നാൽ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ എന്ന് പറയുകയാണെങ്കിൽ അത് ഉർവശിയാണ്. കാരണം സിനിമ ആയാലും പൊളിറ്റിക്സ് ആയാലും അഭിനയം ആയാലും അങ്ങനെ എല്ലാത്തിനെ കുറിച്ചും അവൾക്ക് നല്ല ധാരണയുണ്ട്,’ ഖുശ്‌ബു പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News