അവരുടെ പ്രകടനം കണ്ട് ചിരിയടക്കാനായില്ല, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു; ബട്ടര്‍‌ഫ്ലൈസ് ഓര്‍മകള്‍ പങ്കുവച്ച് ഐശ്വര്യ

മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു 'ബട്ടര്‍ഫ്ലൈസ്'

Update: 2021-04-19 04:05 GMT

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ. പഴയകാല നടി ലക്ഷ്മിയുടെ മകള്‍. 1991ല്‍ ഒളിയമ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തിലെത്തുന്നത്. 1993ല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബട്ടര്‍ഫ്ലൈസ് എന്ന ചിത്രം വന്‍ഹിറ്റാവുകയും ചെയ്തു. തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്ന ഐശ്വര്യ 2000ത്തില്‍ നരസിംഹം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് താരം. ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ഐശ്വര്യ.

Advertising
Advertising

ഐശ്വര്യയുടെ വാക്കുകള്‍

'മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു 'ബട്ടര്‍ഫ്ലൈസ്'. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്‍റെയും ജഗദീഷേട്ടന്‍റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ല. അതില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്‍റെയും ലാലേട്ടന്‍റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍'...ഐശ്വര്യ പറയുന്നു.   

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News