തല അജിത്തിനൊപ്പം ബൈക്കില്‍ മഞ്ജുവിന്‍റെ ലഡാക്ക് യാത്ര; വൈറലായി ചിത്രങ്ങള്‍

അസുരന് ശേഷം വീണ്ടും തമിഴകത്തെ അതിശയിപ്പിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍

Update: 2022-09-03 05:14 GMT
Editor : Jaisy Thomas | By : Web Desk

അസുരന് ശേഷം വീണ്ടും തമിഴകത്തെ അതിശയിപ്പിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍. വലിമൈക്ക് ശേഷം അജിത് നായകനാകുന്ന ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ അജിത്തും സംഘവുമായി നടത്തിയ ലഡാക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് താരം. ബൈക്കിലായിരുന്നു മഞ്ജുവിന്‍റെ ട്രിപ്പ്.

Full View

'ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു യാത്രിക ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി'. മഞ്ജു കുറിച്ചു. നിരവധി ആരാധകരാണ് മഞ്ജുവിന് ആശംസയുമായി എത്തുന്നത്.  പതിനാറു പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെട്ടത്. കശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.

Advertising
Advertising

അതേസമയം അജിത്തിന്‍റെ എകെ 61ന്‍റെ പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്താണ് ആരംഭിച്ചിരിക്കുന്നത്. മഞ്ജുവിനൊപ്പം സമുദ്രക്കനി, ജോണ്‍ കൊക്കന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News