'ഇന്ത്യയുടെ മാപ്പില്‍ ചവിട്ടി, കാനഡക്കാരന്‍ രാജ്യത്തെ അപമാനിച്ചു': അക്ഷയ് കുമാറിനെതിരെ വിമര്‍ശനവും ട്രോളുകളും

ഷാരൂഖ് ഖാന്‍റെ പഠാന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ അക്ഷയ് കുമാറിനെതിരെ മിണ്ടാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ട്വിറ്ററില്‍ ഉയര്‍ന്നു

Update: 2023-02-06 11:09 GMT

അക്ഷയ് കുമാര്‍

ഡല്‍ഹി: ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി രാജ്യത്തെ അപമാനിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം. അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച നോര്‍ത്ത് അമേരിക്കന്‍ പരിപാടിയുടെ പ്രൊമോഷണല്‍ വീഡിയോയ്ക്ക് താഴെയാണ്  വിമര്‍ശനവും ട്രോളുകളും പ്രത്യക്ഷപ്പെട്ടത്.

ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാറും നടിമാരും നടക്കുന്നതാണ് പ്രൊമോഷണല്‍ വീഡിയോയില്‍ ഉള്ളത്. ഇതില്‍ അക്ഷയ് കുമാര്‍ ചവിട്ടുന്ന ഭാഗത്ത് ഇന്ത്യയുടെ മാപ്പുണ്ടെന്നാണ് ആരോപണം. അക്ഷയ് കുമാറിന്‍റെ കനേഡിയന്‍ പൌരത്വം ചൂണ്ടിക്കാട്ടിയും ചില നെറ്റിസണ്‍സ് ആരോപണം ഉന്നയിച്ചു.

Advertising
Advertising

"രാജ്യത്തെ അപമാനിക്കുന്നോ? എന്തുതരം പെരുമാറ്റമാണിത്, കനേഡിയന്‍ നടന്‍ ഇന്ത്യയുടെ ഭൂപടത്തിലൂടെ നടന്ന് ഇന്ത്യക്കാരെ അപമാനിക്കുന്നു, സഹോദരാ നമ്മുടെ ഭാരതത്തോട് അല്‍പം ബഹുമാനം കാണിക്കൂ, ലജ്ജാവഹം 150 കോടി ഇന്ത്യക്കാരോട് മാപ്പ് പറയണം, ഷൂസ് ധരിച്ചാണ് ഇന്ത്യന്‍ ഭൂപടത്തിന് മുകളില്‍ നില്‍ക്കുന്നത് രാജ്യത്തെ ഇങ്ങനെ അപമാനിക്കാന്‍ പാടില്ല" എന്നിങ്ങനെയാണ് കമന്‍റുകള്‍. ചില കമന്‍റുകള്‍ ട്രോള്‍ രൂപത്തിലാണ്.

ഷാരൂഖ് ഖാന്‍റെ പഠാന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ അക്ഷയ് കുമാറിനെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ട്വിറ്ററില്‍ ഉയര്‍ന്നു. പഠാനിലെ 'ബെഷറം രംഗ്' കണ്ട് വികാരം വ്രണപ്പെട്ടവര്‍ക്ക് അക്ഷയ് കുമാറിന്‍റെ പ്രവൃത്തിയെ കുറിച്ച് ഒന്നും പറയാനില്ലേ, അക്ഷയ് കുമാറിനെ ബോയ്‌കോട്ട് ചെയ്ത് കാനഡയിലേക്ക് പറഞ്ഞയക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് സംഘ്പരിവാര്‍ വിരുദ്ധ ചേരിയിലുള്ളവര്‍ ഉന്നയിക്കുന്നത്.







Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News