'എന്നോട് ചോദിച്ചാല്‍ അങ്ങ് പറഞ്ഞുകൊടുക്കുമെന്നാ, മണ്ടന്‍'; ആലിയ ഭട്ടിന്‍റെ കൂടെ മലയാളം പറഞ്ഞ് റോഷന്‍, ഡാര്‍ലിങ്സ് നെറ്റ്ഫ്ലിക്സ് റിലീസിന്

എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് അസാധാരണമായ സാഹചര്യങ്ങളിൽ ധൈര്യവും സ്നേഹവും തേടുന്ന അമ്മ-മകൾ ജോഡികളുടെ ജീവിതം പറയുന്ന ഡാർക്ക്-കോമഡിയാണ് ഡാർലിംഗ്സ്

Update: 2022-05-24 14:41 GMT
Editor : ijas

ആലിയ ഭട്ടും ഷെഫാലി ഷായും പ്രധാന വേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്സ് സിനിമ നെറ്റ്ഫ്ലിക്സ് റിലീസിന് ഒരുങ്ങുന്നു. റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്സും എറ്റേര്‍നല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ഡാര്‍ലിങ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജസ്മീത് കെ റീനാണ്. മലയാള നടന്‍ റോഷന്‍ മാത്യൂവും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ നെറ്റ്ഫ്ലിക്സ് റിലീസ് പ്രമോയില്‍ ആലിയക്കൊപ്പം പ്രധാന വേഷത്തിലെത്തി റോഷന്‍ മലയാളം സംസാരിക്കുന്നത് രസകരമാണ്. ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ചോദിക്കുന്ന രസകരമായ വീഡിയോ ആണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.

Advertising
Advertising
Full View

എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് അസാധാരണമായ സാഹചര്യങ്ങളിൽ ധൈര്യവും സ്നേഹവും തേടുന്ന അമ്മ-മകൾ ജോഡികളുടെ ജീവിതം പറയുന്ന ഡാർക്ക്-കോമഡിയാണ് ഡാർലിംഗ്സ്. മുംബൈ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ഡാര്‍ലിങ്ങില്‍ ഗുല്‍സാറിന്‍റെ വരികള്‍ക്ക് വിശാല്‍ ഭരദ്വാജ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

Alia Bhatt & Shah Rukh Khan's Darlings to release on netflix

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News