പിറന്നാൾ ദിനം അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പം സെർബിയയിൽ ആഘോഷമാക്കി അല്ലു അർജുൻ

താരത്തിന്‍റെ ജന്മദിനത്തിന് 100 ദിവസം മുൻപേ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു

Update: 2022-04-08 14:19 GMT
Editor : ijas

ഐക്കൺ സ്റ്റാർ അല്ലു അർജുൻ തന്‍റെ ഏറ്റവും അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പം സെർബിയയിലെ ബെൽഗ്രേഡിൽ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. പാർട്ടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എല്ലാ നഗരങ്ങളിലെയും വിവിധ ഫാൻ ക്ലബ്ബുകളും ഐക്കൺ സ്റ്റാറിന്‍റെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചു.

താരത്തിന്‍റെ ജന്മദിനത്തിന് 100 ദിവസം മുൻപേ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആരാധകർ ഭക്ഷണം വിതരണം ചെയ്യുകയും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും സംഭാവനകൾ നൽകുകയും ചെയ്തു. കൂടാതെ ആരാധകർ അല്ലു അർജുന്‍റെ താല്പര്യങ്ങൾ അറിഞ്ഞു മരതൈകൾ നട്ടുപിടിപ്പിച്ചു. അല്ലു അർജുന്‍റെ പേരിൽ സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ആരാധകർ എപ്പോഴും മുന്നിൽ നിൽക്കാറുണ്ട്.സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ അല്ലു അര്‍ജുന് സോഷ്യൽ മീഡിയയിൽ ജന്മദിനാശംസകൾ നേർന്നിരുന്നു.

Advertising
Advertising

Allu Arjun celebrates his birthday with 50 close friends in Serbia

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News