അനൂപ് മേനോന്‍ നായകനായ 21 ഗ്രാംസിന്‍റെ റിലീസ് പ്രഖ്യാപിച്ചു

ട്രാഫികിന് ശേഷം അനൂപ് മേനോന്‍ അഭിനയിക്കുന്ന മുഴുനീള ത്രില്ലര്‍ സിനിമയാണ് 21 ഗ്രാംസ്

Update: 2022-03-13 12:21 GMT
Editor : ijas
Advertising

അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന 21 ഗ്രാംസിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 18ന് തിയറ്ററുകളിലെത്തും. ട്രാഫികിന് ശേഷം അനൂപ് മേനോന്‍ അഭിനയിക്കുന്ന മുഴുനീള ത്രില്ലര്‍ സിനിമ കൂടിയാണ് 21 ഗ്രാംസ്. കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്.

യുവതാരം അനു മോഹനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദ ഫ്രന്‍ഡ് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്.

അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News