കടുത്ത മദ്യപാനിയായിരുന്നു, മദ്യപിച്ചതിന്‍റെ പേരില്‍ മുന്‍ഭാര്യ വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കി; സംവിധായകന്‍ അനുരാഗ് കശ്യപ്

രണ്ടാമത്തെ ചിത്രമായ ബ്ലാക്ക് ഫ്രൈഡേ റിലീസിനു ഒരു ദിവസം മുന്‍പെ പ്രതിസന്ധിയിലായി

Update: 2023-02-02 05:06 GMT

അനുരാഗ് കശ്യപ്

മുംബൈ: മദ്യത്തിന്‍റെ പിടിയലകപ്പെട്ട തന്‍റെ പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്. മാഷബിള്‍ ഇന്ത്യയുടെ 'ബോംബെ ജേര്‍ണി' എന്ന പരിപാടിയിലാണ് കശ്യപ് തന്‍റെ ഭൂതകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കടുത്ത മദ്യപാനിയായ തന്നെ മുന്‍ഭാര്യ ആരതി ബജാജ് ഒരിക്കല്‍ വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയെന്നും അന്നുമുതല്‍ താന്‍ വിഷാദ രോഗത്തിന് അടിമമായെന്നും സംവിധായകന്‍ വെളിപ്പെടുത്തി.


അനുരാഗിന്‍റെ വാക്കുകള്‍

രണ്ടാമത്തെ ചിത്രമായ ബ്ലാക്ക് ഫ്രൈഡേ റിലീസിനു ഒരു ദിവസം മുന്‍പെ പ്രതിസന്ധിയിലായി. അതോടെ ഒരു മുറിയില്‍ അടച്ചിട്ട് മദ്യപിക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷത്തോളം ഇതു തുടര്‍ന്നു. ഒരു ദിവസം ആരതി എന്നെ വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കി. അന്ന് എന്‍റെ മകള്‍ ആലിയക്ക് നാലു വയസായിരുന്നു. അത് പ്രയാസം നിറഞ്ഞൊരു ഘട്ടമായിരുന്നു. ശരിക്കും വിഷാദത്തിന് അടിമയായിരുന്നു. ആദ്യചിത്രം പാഞ്ച് നിന്നുപോയി, രണ്ടാമത്തെ ചിത്രത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. ആല്‍വിന്‍ കാളിചരണും പെട്ടിയിലായി. തേരേ നാം (2003), കാന്‍റെ (2002) എന്നിവയിൽ നിന്ന് എന്നെ പുറത്താക്കി. മദ്യപിച്ചുകൊണ്ടാണ് ഈ അവസ്ഥകളോട് പോരാടിയത്. ഞാൻ എഴുതിയ പ്രോജക്‌ടുകളിൽ നിന്ന് ഞാൻ അവിചാരിതമായി പുറത്താക്കപ്പെട്ടു.അതൊരു മോശം കാലഘട്ടമായിരുന്നു. സിനിമാരംഗത്തോട് തന്നെ അന്ന് വെറുപ്പായിരുന്നു.'' അനുരാഗ് പറഞ്ഞു.



തപ്‌സി പന്നു അഭിനയിച്ച ദോബാരാ ആയിരുന്നു അനുരാഗിന്റെ അവസാന പ്രൊജക്റ്റ്.ഓൾമോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്താണ് റിലീസിനൊരുങ്ങുന്ന കശ്യപ് ചിത്രം. അലയയും കരണ്‍ മേത്തയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്കി കൗശല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News