'അപ്പക്ക് ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു, ഹൃദയാഘാതമുണ്ടായെന്ന് പ്രചരിക്കുന്നതിൽ വേദനയുണ്ട്'; പ്രതികരണവുമായി ധ്രുവ് വിക്രം

'പ്രയാസമേറിയ ഈ സമയത്ത് കുടുംബത്തിനൽപം സ്വകാര്യത ആവശ്യമാണ്'

Update: 2022-07-09 05:57 GMT

തെന്നിന്ത്യൻ നടൻ വിക്രമിന് ഹൃദയഘാതം സംഭവിച്ചതായുള്ള വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി മകൻ ധ്രുവ് വിക്രം. അപ്പക്ക് നേരിയ തോതിൽ നെഞ്ചു വേദനയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്.. ഹൃദയാഘാതം സംഭവിച്ചു എന്നുള്ള വർത്ത പ്രചരിക്കുന്നതിൽ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രയാസമേറിയ ഈ സമയത്ത് കുടുംബത്തിനൽപം സ്വകാര്യത ആവശ്യമാണ്. അത് നിങ്ങൾ നൽകണം. ചിയാൻ സുഖമായിരിക്കുന്നു. ഒരു ദിവസത്തിന് ശേഷം ആശുപത്രി വിടാൻ സാധ്യതയുണ്ട്. ഇതിലൂടെ കാര്യങ്ങൾക്ക് വ്യക്തത വന്നെന്നും കിംവദന്തികൾ അകന്നെന്നും വിശ്വസിക്കുന്നു എന്നും ധ്രുവ് കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

Advertising
Advertising

''പ്രിയ ആരാധകരേ, അപ്പയ്ക്ക് നേരിയ അസ്വസ്ഥത ഉണ്ടായിരുന്നു, അതിനുള്ള ചികിത്സയിലാണ്. പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. കിംവദന്തികൾ പ്രചരിക്കുന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്-പ്രയാസമേറിയ ഈ സമയത്ത് കുടുംബത്തിനൽപം സ്വകാര്യത ആവശ്യമാണ്. അത് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചിയാൻ സുഖമായിരിക്കുന്നു. ഒരു ദിവസത്തിന് ശേഷം ആശുപത്രി വിടാൻ സാധ്യതയുണ്ട്''- ധ്രുവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


വിക്രമിന് ഹൃദയാഘതം സംഭവിച്ചെന്നുള്ള വാർത്ത അദ്ദേഹത്തിന്റെ മാനേജർ ഇന്നലെ തള്ളിയിരുന്നു. നെഞ്ചിൽ ചെറിയ അസ്വസ്ഥത നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും ഹൃദയാഘാതം സംഭവിച്ചതായുള്ള വാർത്തകൾ തെറ്റാണെന്നും സൂര്യനാരായണൻ വ്യക്തമാക്കി..

ഹൃദയാഘാതത്തെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിക്രമിന് ആൻജിയോ പ്ലാസ്റ്റി ചികിത്സയും നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.

വിക്രം നായകനായ മണിരത്നത്തിൻറെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ചിങ്ങിൽ പങ്കെടുക്കാനിരിക്കെയായിരുന്നു സംഭവം. വൈകിട്ട് ആറിന് ചെന്നൈയിലാണ് ചടങ്ങ് നടക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ ആദിത്യ കരികാലൻ എന്ന ചോള രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കോബ്രയാണ് വിക്രമിന്റേതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ആഗസ്റ്റ് 11നാണ് ചിത്രത്തിന്റെ റിലീസ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News